India

ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിച്ചിട്ടില്ല: കേന്ദ്രം

സെക്ടറില്‍ അമിത വിമാനയാത്രാ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിച്ചിട്ടില്ല: കേന്ദ്രം
X

ന്യൂഡല്‍ഹി: ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. സെക്ടറില്‍ അമിത വിമാനയാത്രാ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഈ സെക്ടറില്‍ അമിതനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരക്ക് വര്‍ധന വിശകലനം ചെയ്യുന്നതിന് ഡിജിസിഎ താരിഫ് മോണിറ്ററിങ് യൂനിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it