India

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവില്‍ നിന്ന് ഹൈക്കോടതി നീക്കി

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവില്‍ നിന്ന് ഹൈക്കോടതി നീക്കി
X

ഇംഫാല്‍: മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ച വിവാദ ഉത്തരവില്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ തിരുത്ത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്‌തെകള്‍ക്ക് എസ്ടി പദവി നല്‍കുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവില്‍ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ കാരണമായ ഉത്തരവിലാണ് ഈ നടപടി. 2023 മാര്‍ച്ച് 27 ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്കെതിരെ കുക്കി വിഭാഗക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉത്തരവിലെ വിവാദ ഭാഗം മായ്ചതായി വ്യക്തമായത്. എന്നാല്‍ ഉത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് യാതൊന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച് പറയുന്നുണ്ടല്ലോ എന്നുമാണ് കുക്കി വിഭാഗം പറയുന്നത്.






Next Story

RELATED STORIES

Share it