India

മുസ്‌ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്‌റംഗ് ദള്‍ ആക്രമണം

യുവതികളും യുവാക്കളും വന്ന കാര്‍ പരിശോധിക്കുകയും യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയതായും റിപോര്‍ട്ടുണ്ട്.

മുസ്‌ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്‌റംഗ് ദള്‍ ആക്രമണം
X

മടിക്കേരി: സഹപ്രവര്‍ത്തകരായ മുസ്‌ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയതിന് ബജ്‌റംഗ് ദള്‍ മര്‍ദ്ദനം. കര്‍ണാടകയിലെ മടിക്കേരിയിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് മടിക്കേരിയിലെത്തിയ സംഘത്തെ ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണിക വേദി പ്രവര്‍ത്തകര്‍ തടയുകയും പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

യുവതികളും യുവാക്കളും വന്ന കാര്‍ പരിശോധിക്കുകയും യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയതായും റിപോര്‍ട്ടുണ്ട്. യുവാക്കളുടേയും യുവതികളുടേയും ചിത്രം സഹിതമാണ് ബജ്‌റംഗ് ദള്‍ തുമാകുരു താലൂക്ക് സമിതി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിവരം പോസ്റ്റ് ചെയ്തത്. നേരത്തേയും ഇതേ തരത്തിലുള്ള ആക്രമണങ്ങള്‍ ബജ്‌റംഗ് ദള്‍ മേഖലയില്‍ നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it