- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്': കെ രാധാകൃഷ്ണന്‍ ജെപിസിയില്‍; എംപിമാരുടെ എണ്ണം 39 ആക്കി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ബില്‍ പരിശോധിക്കാനുള്ള ജെപിസിയിലെ എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ 39 ആയി ഉയര്‍ത്തി.
സിപിഎമ്മിന്റെ കെ രാധാകൃഷ്ണനും ജെപിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ലോക് ജനശക്തി പാര്‍ട്ടി ( രാംവിലാസ്) എന്നീ പാര്‍ട്ടി എംപിമാരെയും ജെപിസിയില്‍ ഉള്‍പ്പെടുത്തി. ബിജെപിയില്‍ നിന്ന് ബൈജയന്ത് പാണ്ഡെ, സഞ്ജയ് ജയ്സ്വാള്‍ എന്നിവരും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഛോട്ടേലാല്‍ എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തി.
ശിവസേന ( ഉദ്ധവ് താക്കറെ) വിഭാഗത്തില്‍ നിന്നും അനില്‍ ദേശായ്, എല്‍ജെപിയില്‍ നിന്ന് സംഭാവി എന്നിവരും ജെപിസിയില്‍ ഇടംനേടി. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ലോക്സഭയില്‍ നിന്ന് 27 എംപിമാരും, രാജ്യസഭയില്‍ നിന്ന് 12 എംപിമാരുമാണ് ഇടംപിടിച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രി പി പി ചൗധരിയാണ് ജെപിസി അധ്യക്ഷന്‍. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത്.
RELATED STORIES
കണ്ണൂരില്‍ ട്രെയ്നിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ട് യാത്രക്കാരന്...
20 Dec 2024 12:47 PM GMTനാലര വയസുകാരന് ഷെഫീഖിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ രണ്ടാനമ്മക്ക്...
20 Dec 2024 12:34 PM GMTകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഐസ്ക്രീം ബോംബുകള്‍;...
20 Dec 2024 12:21 PM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കം
20 Dec 2024 11:06 AM GMTവാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ്...
20 Dec 2024 11:01 AM GMTആന്ധ്രാക്കാരിക്ക് വന്ന പാഴ്സലില്‍ പുരുഷന്റെ മൃതദേഹം; ഒന്നരക്കോടി...
20 Dec 2024 10:36 AM GMT