India

ആശുപത്രിയില്‍ നിന്നും കുഞ്ഞിനു എച്ച്‌ഐവി പകര്‍ന്നതായി രക്ഷിതാക്കള്‍

ആശുപത്രിയില്‍ നിന്നും കുഞ്ഞിനു എച്ച്‌ഐവി പകര്‍ന്നതായി രക്ഷിതാക്കള്‍
X

കോയമ്പത്തൂര്‍: ആശുപത്രി അധികൃതരുടെ അലംഭാവം മൂലം രണ്ടു വയസുകാരിയായ കുഞ്ഞിനു എച്ചഐവി ബാധിച്ചതായി രക്ഷിതാക്കള്‍. എച്ച്‌ഐവി അണുബാധയുള്ള രക്തം കുഞ്ഞിന്റെ ശരീരത്തില്‍ കയറ്റിയതിലൂടെ കുഞ്ഞിനു എച്ച്‌ഐവി ബാധിച്ചതായാണ് രക്ഷിതാക്കളുടെ പരാതി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിനെതിരേയാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. ഹൃദയ സംബന്ധമായ ചികില്‍സക്കായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയുടെ ഭാഗമായി രക്തം കയറ്റുന്നതിനിടെ അകത്തെത്തിയ ഡോക്ടര്‍, രക്തം കയറ്റുന്നത് ഉടന്‍ നിര്‍ത്താനാവശ്യപ്പെട്ടു. വൃദ്ധനായൊരാളുടെ രക്തമാണ് കുഞ്ഞിനു കയറ്റിയതെന്നും അതിനാലാണ് നിര്‍ത്തിയതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്യിച്ചു. പിന്നീട് ശരീരത്തില്‍ മുഴകള്‍ കണ്ടതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ ആറിനു കുഞ്ഞിനെ വീണ്ടും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. ഇതിനിടക്കു മറ്റൊരു ആശുപത്രിയിലും ചികില്‍സ തേടിയിട്ടില്ല. കുടുംബത്തിലെ ആര്‍ക്കും രോഗബാധയില്ലെന്നും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണു കുഞ്ഞിനു എച്ചഐവി ബാധിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ രക്ഷിതാക്കളുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സംഭവം വിവാദമായതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it