India

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാനാ ഹഫീസുറഹ്മാന്‍ ഉമരി അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാനാ ഹഫീസുറഹ്മാന്‍ ഉമരി അന്തരിച്ചു
X

ഉമറാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും തമിഴ്‌നാട്ടിലെ ജാമിഅ ഉമരിയ്യ മുന്‍ പ്രിന്‍സിപ്പലും റെക്ടറുമായ മൗലാന ഹഫീസുറഹ്മാന്‍ ആസ്മി ഉമരി മദനി (78) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1941ല്‍ ഉമറാബാദിലാണ് മൗലാനാ ഹഫീസുറഹ്മാന്‍ ഉമരിയുടെ ജനനം. ശൈഖുല്‍ ഹദീസ് മൗലാന നുഅ്മാന്‍ ആസ്മി ഉമരിയാണ് പിതാവ്.

പ്രാഥമിക പഠനത്തിനുശേഷം 1953ല്‍ ഉമറാബാദ് ജാമിഅയില്‍ അറബി വിഭാഗത്തില്‍ ചേര്‍ന്നു. പിന്നീട് മദീന സര്‍വകലാശാലയില്‍ ഉപരിപഠനവും നടത്തി. 1966ലാണ് ജാമിഅ ഉമരിയ്യയില്‍ അധ്യാപകനായി ചേരുന്നത്. 1976-78 കാലഘട്ടത്തില്‍ നൈജീരിയയിലും 1982-86 കാലഘട്ടത്തില്‍ മലേസ്യയിലും പ്രബോധകനായി സേവനമനുഷ്ഠിച്ചു. ഇസ്‌ലാമിക വിജ്ഞാനശാഖകളായ തഫ്‌സീര്‍, ഉസൂലുല്‍ ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ് എന്നിവയിലും അറബി സാഹിത്യത്തിലും വൈദഗ്ധ്യം നേടിയ അദ്ദേഹത്തിന് ഈ മേഖലകളില്‍ നിരവധി ശിഷ്യഗണങ്ങളാണള്ളത്.

Next Story

RELATED STORIES

Share it