India

തമിഴ്‌നാട്ടിലെ ക്ഷേത്രക്കുളത്തിനു സമീപം സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

എന്നാല്‍, തമിഴ്‌നാട്ടില്‍ 'ഭീകരര്‍' ആക്രമണത്തിനെത്തിയെന്ന റിപോര്‍ട്ടുമായി ഇതിന് ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ ക്ഷേത്രക്കുളത്തിനു സമീപം സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
X

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. എന്നാല്‍, തമിഴ്‌നാട്ടില്‍ 'ഭീകരര്‍' ആക്രമണത്തിനെത്തിയെന്ന റിപോര്‍ട്ടുമായി ഇതിന് ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.

ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷ മാനംപതിയിലെ ഗണപതി അമ്മന്‍ കോവില്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. 23വയസുള്ള സൂര്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ നാലു പേരില്‍പ്പെട്ട ദിലീപ് രാഘവന്‍ ഇന്ന് രാവിലെ ആശുപത്രിയിലാണു മരിച്ചത്.

ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന കാര്യം ബോംബ് സ്‌ക്വാഡ് പരിശോധിച്ചുവരികയാണ്. കുളം വൃത്തിയാക്കുന്ന പണി നടന്നുകൊണ്ടിരിക്കേ കിട്ടിയ പെട്ടി തുറന്നപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയിലാണെന്നും അവരില്‍ നിന്ന് വ്യക്തമായ മൊഴി ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും കാഞ്ചീപുരം പോലിസ് സൂപ്രണ്ട് ഡി കണ്ണന്‍ പറഞ്ഞു.


പൊട്ടിത്തെറിച്ച വസ്തു

ഭീകരാക്രമണ ജാഗ്രതയുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന് അതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് പോലിസ് പറഞ്ഞു. കുളം വൃത്തിയാക്കുമ്പോള്‍ കിട്ടിയതായിരിക്കണം പെട്ടി. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ തിരുമാല്‍, യുവരാജ്, ജയറാം എന്നിവരുടെ നില ഗുരതരമാണ്.

ഉപയോഗശൂന്യമായ കുളം വൃത്തിയാക്കുന്നതിന് ഒരു സ്വകാര്യ കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഞായറാഴ്ച്ച ജോലിക്കാരൊന്നും ഉണ്ടായിരുന്നില്ല. ഈ സമയത്ത് ആറ് പേര്‍ അവിടെ എങ്ങിനെ എത്തി എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന്റെ മതിലിന് കേട്പാട് സംഭവിച്ചിട്ടുണ്ട്. കുളത്തിന് സമീപത്തു നിന്ന് ലഭിച്ച പെട്ടി നിധിയാണെന്നു കരുതി തുറക്കാന്‍ ശ്രമിക്കവേയാണ് സ്‌ഫോടനമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ക്ഷേത്രക്കുളത്തിന് സമീപം ജന്മദിന കേക്ക് മുറിക്കാന്‍ ഇവര്‍ ഒത്തുകൂടിയപ്പോള്‍ കുളത്തിനു സമീപത്തെ മരത്തില്‍ നിന്നാണ് പെട്ടി താഴെ വീണതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഈയിടെ ക്ഷേത്രത്തില്‍ നടന്ന ഉല്‍സവത്തിന് ഉപയോഗിച്ച പടക്കങ്ങള്‍ പെട്ടിക്കകത്തു സൂക്ഷിച്ചതാവാമെന്ന സംശവും പോലിസ് ഉയര്‍ത്തുന്നുണ്ട്. പൊട്ടിത്തെറിച്ച വസ്തുവിന്റെ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it