India

ഏകസിവില്‍കോഡ്: ഇടത് എംപിമാരുടെ പ്രതിഷേധം; സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി പിന്‍മാറി

ഡിഎംകെ, എംഡിഎംകെ, ആര്‍ജെഡി തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ്സിലെ ഏതാനും എംപിമാരും ഈ നിലപാടിനെ പിന്തുണച്ച് മുന്നോട്ടുവന്നു. എളമരം കരിം എംപിയും തിരുച്ചി ശിവ, വൈക്കോ എന്നീ എംപിമാരും ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സഭാധ്യക്ഷനും സെക്രട്ടറി ജനറലിനും രാവിലെതന്നെ കത്ത് നല്‍കിയിരുന്നു.

ഏകസിവില്‍കോഡ്: ഇടത് എംപിമാരുടെ പ്രതിഷേധം; സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി പിന്‍മാറി
X

ന്യൂഡല്‍ഹി: ഇടത് എംപിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഏകസിവില്‍കോഡിനായുള്ള സ്വകാര്യബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി പിന്‍മാറി. ബിജെപിയുടെ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗം ഡോ. കിറോഡി ലാല്‍ മീണയാണ് സ്വകാര്യബില്‍ കൊണ്ടുവന്നത്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ദേശീയതലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുന്ന സ്വാകാര്യബില്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, രാജ്യത്തെ മതനിരപേക്ഷ സമൂഹത്തില്‍ ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കുന്ന ഈ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ഇടതുപക്ഷം രംഗത്തെത്തുകയായിരുന്നു.

ഡിഎംകെ, എംഡിഎംകെ, ആര്‍ജെഡി തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ്സിലെ ഏതാനും എംപിമാരും ഈ നിലപാടിനെ പിന്തുണച്ച് മുന്നോട്ടുവന്നു. എളമരം കരിം എംപിയും തിരുച്ചി ശിവ, വൈക്കോ എന്നീ എംപിമാരും ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സഭാധ്യക്ഷനും സെക്രട്ടറി ജനറലിനും രാവിലെതന്നെ കത്ത് നല്‍കിയിരുന്നു. ബില്‍ അവതരണത്തിനായി രാജ്യസഭാ ഉപാധ്യക്ഷന്‍ ഡോ. കിറോഡി ലാല്‍ മീണയെ ക്ഷണിച്ചപ്പോള്‍ എംപിമാര്‍ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തുകയും ബഹളംവയ്ക്കുകയുമായിരുന്നു. ആ സമയത്ത് സീറ്റില്‍നിന്നും മാറിയ മീണ, ഏകസിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചില്ല.

രാജസ്ഥാന് പ്രത്യേക സാമ്പത്തിക സഹായത്തിനുള്ള മറ്റൊരു ബില്ലാണ് മടങ്ങിവന്ന ശേഷം അദ്ദേഹം അവതരിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സഭയില്‍ നടന്ന ശക്തമായ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് വിവാദബില്‍ അവതരണത്തില്‍നിന്ന് ബിജെപി എംപി പിന്‍മാറിയത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും ഭീഷണിയാവുന്ന ഇത്തരം നീക്കങ്ങളെ ഇനിയും ശക്തമായി എതിര്‍ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷനിരയ്ക്കാകെ നേതൃത്വം കൊടുക്കാന്‍ ഭാവിയിലും ഇടതുപക്ഷം മുന്നോട്ടുവരുമെന്ന് എളമരം കരിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it