India

യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന നാലാമത്തെ എംഎല്‍എയാണ് ബഹാദൂര്‍.

രമേഷ് ദിവാകര്‍ (ഔ രയ്യ), സുരേഷ് ശ്രീവാസ്തവ (ലഖ്‌നോ വെസ്റ്റ്), കേസര്‍ സിങ് ഗംഗ്‌വര്‍ (നവാബ്ഗഞ്ച്) എന്നിവരാണ് ബഹാദൂരിന് നേരത്തെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിജെപി എംഎല്‍എമാര്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. 1996 ല്‍ സലോണില്‍നിന്ന് ആദ്യമായി വിജയിച്ച ദാല്‍ ബഹാദൂര്‍ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it