- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബൂദബിയില്‍നിന്ന് ഇന്ന് രാത്രി കോഴിക്കോടെത്തുന്ന പ്രത്യേക വിമാനത്തില്‍ 187 പ്രവാസികള്‍
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലുള്ള പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമെത്തുമെന്നാണ് കരുതുന്നത്.
കോഴിക്കോട്: കൊവിഡ് 19 ആശങ്കകള്‍ നിലനില്‍ക്കെ അബൂദബിയില്‍നിന്ന് കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ന് രാത്രി 11.30ന് പ്രത്യേക വിമാനം പ്രവാസികളുമായെത്തും. 62 സ്ത്രീകളും 125 പുരുഷന്‍മാരും ഉള്‍പ്പടെ 187 പേര്‍ സ്വന്തം നാട് നല്‍കുന്ന കരുതലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലുള്ള പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമെത്തുമെന്നാണ് കരുതുന്നത്. കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മല്‍ സ്‌കാനിങിനു വിധേയരാക്കും.
തുടര്‍ന്ന് വിശദമായ ആരോഗ്യപരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോവാനെത്തുന്ന വാഹനങ്ങള്‍ മാത്രമേ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ.
ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനമെത്തുന്നതിന് നാലുമണിക്കൂര്‍ മുമ്പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കൈയുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES
ഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന്...
26 Nov 2024 7:37 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMTമഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി...
26 Nov 2024 6:13 AM GMTട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ ...
26 Nov 2024 6:02 AM GMT