Kerala

കൊച്ചിയിലെ 31 % കുട്ടികളും വിളര്‍ച്ച ബാധിതരാണെന്ന് പഠന റിപോര്‍ട്

10 വയസുവരെയുള്ള കുട്ടികളില്‍ 20 ശതമാനം പേരിലും ഹിമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്നതാണ്. 10-20 വയസുവരെയുള്ള കുട്ടികളില്‍ 36 ശതമാനത്തിലും ഈ പ്രശ്‌നം ഉള്ളതായി പഠനത്തില്‍ കണ്ടെത്തിയതായി മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ കേരള ലാബോറട്ടറി സര്‍വീസ് ചീഫ് ഡോ. രമേശ് കുമാര്‍ പറഞ്ഞു.അയേണ്‍ കൂടുതലുള്ള 'ഭക്ഷണം കൂടുതല്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അയേണ്‍ കൂടുന്നതിന് വിറ്റാമിന്‍ സി സഹായിക്കുമെന്നും ഇത്തരം 'ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഡാ. രമേശ് കുമാര്‍ പറഞ്ഞു.

കൊച്ചിയിലെ 31 % കുട്ടികളും വിളര്‍ച്ച ബാധിതരാണെന്ന്  പഠന റിപോര്‍ട്
X

കൊച്ചി: കൊച്ചി നഗരത്തിലെ 31 ശതമാനത്തിലധികം കുട്ടികളും അയേണിന്റെ പോരായ്മയുള്ളവരോ വിളര്‍ച്ച ബാധിതരോ ആണെന്ന് മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ജീവിതത്തിന്റെ ആദ്യ വര്‍ഷവും കൗമാരപ്രായക്കാരിലും വിളര്‍ച്ച ബാധിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. 0-10 വയസുവരെയുള്ള കുട്ടികളില്‍ 20 ശതമാനം പേരിലും ഹിമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്നതാണ് 10-20 വയസുവരെയുള്ള കുട്ടികളില്‍ 36 ശതമാനത്തിലും ഈ പ്രശ്‌നം ഉള്ളതായി പഠനത്തില്‍ കണ്ടെത്തിയതായി മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ കേരള ലാബോറട്ടറി സര്‍വീസ് ചീഫ് ഡോ. രമേശ് കുമാര്‍ പറഞ്ഞു.അയേണ്‍ കൂടുതലുള്ള 'ഭക്ഷണം കൂടുതല്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അയേണ്‍ കൂടുന്നതിന് വിറ്റാമിന്‍ സി സഹായിക്കുമെന്നും ഇത്തരം 'ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഡാ. രമേശ് കുമാര്‍ പറഞ്ഞു.ചായയും കാപ്പിയും അയേണിന്റെ സ്വീകരണത്തെ തടസപ്പെടുത്തുമെന്നത് ശ്രദ്ധിക്കണം. ഹീമോഗ്ലോബിന്‍ അളവ് സ്ഥിരമായി നിരക്ഷിക്കുന്നതിലൂടെ കുട്ടിക്ക് വിളര്‍ച്ച ബാധിച്ചിട്ടില്ലെന്ന് ഉറപ്പിക്കാമെന്നും ഡോ. രമേശ് കുമാര്‍ പറഞ്ഞു.

വിളര്‍ച്ചയ്ക്കു പ്രധാന കാരണമായി കണ്ടെത്തിയത് അയേണിന്റെ കുറവാണ്. ചിലപ്പോഴെങ്കിലും അത് പാരമ്പര്യം കൊണ്ടുമാകാം. ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആര്‍ബിസി നശിക്കുന്ന തലസ്സേമിയയും വിളര്‍ച്ചയ്ക്കു കാരണമാകാം. ഹീമോഗ്ലോബിന്റെ രൂപം മാറുന്നത് സിക്കിള്‍ സെല്‍ അസുഖത്തിന് കാരണമാകും. ഈ കോശങ്ങള്‍ക്ക് സ്വതന്ത്രമായി നീങ്ങാനാവാത്തതിനാല്‍ ശരീര കോശങ്ങളിലേക്കുള്ള രക്ത സ്വീകരണത്തിന്റെ അളവു കുറയും. നവജാത ശിശുക്കളിലും തലസ്സേമിയയുടെ കുറവു കാണുന്നുണ്ടെന്നും ഡോ. രമേശ് കുമാര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it