Kerala

കോട്ടയം ജില്ലയില്‍ 777 പുതിയ കൊവിഡ് രോഗികള്‍; ആകെ 6,717 പേര്‍ ചികില്‍സയില്‍

രോഗം ബാധിച്ചവരില്‍ 371 പുരുഷന്‍മാരും 330 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 777 പുതിയ കൊവിഡ് രോഗികള്‍; ആകെ 6,717 പേര്‍ ചികില്‍സയില്‍
X

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 773 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതുതായി 5,894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 371 പുരുഷന്‍മാരും 330 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 581 പേര്‍ രോഗമുക്തരായി. 6,717 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 50,154 പേര്‍ കൊവിഡ് ബാധിതരായി. 43,300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,694 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 94

എരുമേലി-37

വാഴപ്പള്ളി 32

മാടപ്പള്ളി 31

ചങ്ങനാശേരി 29

തൃക്കൊടിത്താനം 25

ഏറ്റുമാനൂര്‍ 22

കറുകച്ചാല്‍ 21

മണിമല 19

മുണ്ടക്കയം, പാറത്തോട് 18

കുമരകം 17

മുളക്കുളം 15

കാണക്കാരി 14

പനച്ചിക്കാട്, നീണ്ടൂര്‍, കൂരോപ്പട 13

ചിറക്കടവ്, പൂഞ്ഞാര്‍ തെക്കേക്കര, കൊഴുവനാല്‍, കടനാട് 12

അയ്മനം, പാമ്പാടി, അതിരമ്പുഴ 11

കാഞ്ഞിരപ്പള്ളി, കല്ലറ, കിടങ്ങൂര്‍, വെള്ളൂര്‍ 10

മുത്തോലി, ഭരണങ്ങാനം, കരൂര്‍, കുറിച്ചി, പാലാ, മാഞ്ഞൂര്‍ 9

അകലക്കുന്നം, ഉദയനാപുരം, വെളിയന്നൂര്‍, തലയോലപ്പറമ്പ്, മീനച്ചില്‍ 8

ആര്‍പ്പൂക്കര, കടുത്തുരുത്തി, വൈക്കം, എലിക്കുളം, തലപ്പലം 7

മണര്‍കാട്, വാഴൂര്‍ 6

കോരുത്തോട്, ഉഴവൂര്‍, മീനടം, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിടനാട്, അയര്‍ക്കുന്നം 5

വെള്ളാവൂര്‍, പള്ളിക്കത്തോട്, നെടുംകുന്നം, കുറവിലങ്ങാട് 4

ചെമ്പ്, തലയാഴം, മറവന്തുരുത്ത് 3

ടിവി പുരം, കങ്ങഴ, ഈരാറ്റുപേട്ട, കടപ്ലാമറ്റം, രാമപുരം, പൂഞ്ഞാര്‍, വെച്ചൂര്‍, ഞീഴൂര്‍, പായിപ്പാട്, വാകത്താനം 2

വിജയപുരം, കൂട്ടിക്കല്‍, തീക്കോയി, മൂന്നിലവ് 1

Next Story

RELATED STORIES

Share it