- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമര പോരാളികള്‍ക്ക് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: എ എം ആരിഫ് എംപി
മലബാര്‍ വിപ്ലവം തലകുനിക്കാത്ത സമരവീര്യം പ്രമേയത്തില്‍ വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ആലപ്പുഴ : ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയവരുടെ പിന്മുറക്കാരായ സംഘപരിവാറിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് മലബാര്‍ സമര പോരാളികളായ ദേശസ്‌നേഹികള്‍ക് ആവശ്യമില്ലെന്ന് എ എം ആരിഫ് എംപി.മലബാര്‍ വിപ്ലവം തലകുനിക്കാത്ത സമരവീര്യം പ്രമേയത്തില്‍ വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും ധീരമായി നടന്ന മലബാര്‍ സമരത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ ഇടം നേടിയ സമര പോരാളികളെ വെട്ടിമാറ്റുവാന്‍ ശ്രമിക്കുക വഴി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചരിത്രബോധമില്ലാത്തവരുടെ സംഘമായി അധ:പതിച്ചു എന്നും എ എം ആരിഫ് എംപി.അഭിപ്രായപ്പെട്ടു.
ആരൊക്കെ വെട്ടിമാറ്റിയാലും രാജ്യത്തെ ദേശസ്‌നേഹികളുടെ മനസ്സില്‍ മലബാര്‍ സമര പോരാളികള്‍ സ്വതന്ത്ര്യ സമര പോരാളികള്‍ സ്വതന്ത്ര സമര സേനാനികളായി ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം പി നാരായണന്‍ മേനോനും കെ മാധവന്‍ നായരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവരാണ് മലബാര്‍ സമരപോരാളികള്‍. അവരെ വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടെയുള്ള അനീതിയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പല്ലന കുമാരാ നാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ കവി രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു.
യുവജന ഫെഡറേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി എ മുഹമ്മദ് കുട്ടി റഷാദി അധ്യക്ഷത വഹിച്ചു. ജാമിഅ: റഹ്മാനിയ്യ പ്രിന്‍സിപ്പല്‍ കെ ബി ഫത്ഹുദ്ധീന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി.ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ആലപ്പുഴ മേഖലാ പ്രസിഡന്റ് മുസ് ലിഹ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.കെഎംവൈഎഫ് സംസ്ഥാന ജനറല്‍സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ,സംസ്ഥാന സെക്രട്ടറി സലീം തലവരമ്പ്.സംസ്ഥാന സമിതി അംഗങ്ങളായ ഷെമീര്‍ ബാഖവി, , ഫള് ലുറഹ് മാന്‍, മുജീബ് റഹ് മാന്‍, വിനു ബാബു, (ഡിവൈഎഫ്‌ഐ) , സലീഷ് മാടവന ( യൂത്ത് കോണ്‍ഗ്രസ് ) വി എ അബൂബക്കര്‍(വെല്‍ഫയര്‍ പാര്‍ട്ടി), അന്‍സാര്‍ മാസ്റ്റര്‍ (യൂത്ത് ലീഗ് )രാജ് അബുല്‍ ലൈസ് (എസ്ഡിപിഐ) ജമാലുദ്ദീന്‍ മൗലവി (ഡികെജെയു)ആഷിഖ് അബ്‌റാരി (ഡികെഐ എസ്എഫ്)സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എസ് കെ നസീര്‍ സ്വാഗതവും ഹാരിസ് അബ്‌റാരി കൃതജ്ഞതയും രേഖപ്പെടുത്തി.
RELATED STORIES
ന്യൂസിലാന്‍ഡിലെ പൗരത്വം ലഭിച്ചു; ഇന്ത്യ എന്നെഴുതിയ ടി ഷര്‍ട്ട്...
19 March 2025 4:00 AM GMTറോഡില്‍ 'കൊലപാതകത്തിന്റെ' റീല്‍ ചിത്രീകരണം; രണ്ടുപേര്‍ അറസ്റ്റില്‍
19 March 2025 3:32 AM GMTയുവാവിന്റെ തിരോധാനത്തിലെ അന്വേഷണം; സംശയപട്ടികയിലുള്ള യുവാവിന്റെ...
19 March 2025 3:04 AM GMTചെങ്കടലില്‍ യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍; ഇത് നാലാം...
19 March 2025 2:34 AM GMTയുക്രൈയ്നില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഇല്ലെന്ന് പുട്ടിന്;...
19 March 2025 2:10 AM GMTക്ഷീരകര്‍ഷകനെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍...
19 March 2025 1:44 AM GMT