Kerala

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍; നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

സിസ്റ്റര്‍.അഭയ കൊല്ലപ്പെട്ട കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് പരോള്‍ അനുവദിച്ച നടപടി ചോദ്യം ചെയ്തു അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി നല്‍കിയത്

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍; നടപടി ചോദ്യം  ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹരജി.സിസ്റ്റര്‍. അഭയ കൊല്ലപ്പെട്ട കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് പരോള്‍ അനുവദിച്ച നടപടി ചോദ്യം ചെയ്തു അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി നല്‍കിയത്.കഴിഞ്ഞ മെയ് 11 ന് 90 ദിവസം പരോള്‍ അനുവദിച്ചത്, സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി ആണെന്ന്, ജയില്‍ ഡി ജി പി യുടെ വിശദീകരണം തെറ്റാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികള്‍ക്ക്, ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. അഭയ കേസിലെ പ്രതികളെ കഴിഞ്ഞ ഡിസംബര്‍ 23നാണ് ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചത്. കൊലപാതക കേസിലെ പ്രതികളെന്ന നിലയക്ക് നിസാര ദിവസങ്ങളാണ് പ്രതികള്‍ ജയിലില്‍ കഴിഞ്ഞത്.

അഞ്ച്് മാസങ്ങള്‍ക്കുള്ളില്‍ പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയെ മറികടന്ന് പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്, നിയമ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it