Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: മുഖ്യ ആസുത്രകന്‍ ഷെരീഫ് പിടിയില്‍

പാലക്കാട് നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനവും പോലിസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ മുഖ്യ ആസുത്രകന്‍ ഷെരീഫാണെന്ന വിവരം പോലിസിന് വ്യക്തമായതെന്നാണ് സൂചന

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: മുഖ്യ ആസുത്രകന്‍ ഷെരീഫ് പിടിയില്‍
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യ ആസുത്രകന്‍ പാലക്കാട് സ്വദേശി ഷെരീഫ് പോലിസ് പിടിയില്‍.പാലക്കാട് നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനവും പോലിസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ മുഖ്യ ആസുത്രകന്‍ ഷെരീഫാണെന്ന വിവരം പോലിസിന് വ്യക്തമായതെന്നാണ് സൂചന. തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണം പോലിസ് ആരംഭിച്ചിരുന്നു.

ഇന്നലെ ഷെരീഫിനെ തേടി പാലക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ പോലിസ് സംഘം പരിശോധന നടത്തിയിരുന്നു.തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ഷെരീഫിനെ ചോദ്യം ചെയ്തുവരികയാണെന്ന് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിസിപി പൂങ്കുഴലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലായത്.ഇയാള്‍ മാത്രമാണോ സംഭവത്തിന്റെ ആസൂത്രകനെന്നത് സംബന്ധിച്ച് പോലിസ് അന്വേഷിച്ചിച്ചു വരികയാണ് അതിനാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ കുടുതല്‍ പറയാന്‍ കഴിയില്ലെന്നും ഡിസിപി പറഞ്ഞു.അന്വേഷണം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.ഷംന കാസിം നിലവില്‍ സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഷംന എത്തിയതിനു ശേഷം മൊഴി രേഖപെടുത്തുമെന്നും ഡിസിപി വ്യക്തമാക്കി.

നേരത്തെ പിടിയിലായ നാലു പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട് അവരെ ചോദ്യം ചെയ്യുന്നത് നടന്നു വരികയാണ്.സ്വര്‍ണ കടത്ത് അടക്കമുളളവയില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിച്ചു വരികയാണ്.ഷംന കാസിമിന്റെ സംഭവത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിച്ചു വരികയാണ്.നിലവില്‍ തട്ടിപ്പിന്റെ ഭാഗമായി ഷംന കാസിമിന്റെ വീട്ടില്‍ എത്തിയ എല്ലാ പ്രതികളും പിടിയിലായി കഴിഞ്ഞുവെന്നും കുടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിസിപി വ്യക്തമാക്കി.പരാതി നല്‍കിയിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് ഏതെങ്കിലം വിധത്തില്‍ ഭീഷണിയുണ്ടെങ്കില്‍ അവര്‍ക്ക് പോലിസിനെ സമീപച്ചാല്‍ വേണ്ട സുരക്ഷ നല്‍കും.ഇതുവരെ പരാതി കിട്ടിയിട്ടില്ല.

നിലവില്‍ ഷംന കാസിമിന്റെ പരാതി കൂടാതെ മൂന്നു പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അവരുടെ മൊഴികള്‍ രേഖപെടുത്തി വരികയാണ്.നിലവില്‍ നാല് എഫ് ഐ ആര്‍ ആണ് ഉള്ളതെന്നും ഡിസിപി പൂങ്കുഴലി വ്യക്തമാക്കി.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവര്‍ കേസില്‍ ആദ്യം അറസ്റ്റിലായിരുന്നു. അബ്ദുള്‍ സലാം, വാടാനപ്പള്ളി സ്വദേശി അബുബക്കര്‍ എന്നിവരാണ് ഇന്നലെ പോലിസിന്റെ പിടിയിലായത് ഇന്ന് പുലര്‍ച്ചെ മുഖ്യ ആസൂത്രകന്‍ എന്നു പറയുന്ന ഷെരീഫും പോലിസ് പിടിയിലായി.ഏഴു പേരാണ് നിലില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.

Next Story

RELATED STORIES

Share it