Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്യും; ടിക് ടോക് താരത്തെ പോലിസ് വിളിച്ചു വരുത്തി

ഷംന കാസിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാതാവിനെ പോലിസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്നു തന്നെ ചോദ്യം ചെയ്യാനായി പോലിസ് ഇദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും.തട്ടിപ്പു സംഘം വീട്ടിലെത്തി മടങ്ങിയതിനു പിന്നാലെ ഈ നിര്‍മാതാവ് ഷംന കാസിമിന്റെ വീട്ടില്‍ എത്തിയിരുന്നു. ഷംന കാസിം വിളിച്ചിട്ടാണ് വന്നതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.തുടര്‍ന്ന് വീട്ടുകാര്‍ ഷംനയോട് ചോദിച്ചപ്പോള്‍ അത്തരത്തില്‍ താന്‍ ആരെയും വിളിച്ചിരുന്നില്ലെന്നാണ് ഷംന പറഞ്ഞത്.തുടര്‍ന്ന് ഇക്കാര്യം ഷംന പോലിസിനോട് പറയുകയും ചെയ്തിരുന്നു

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്യും; ടിക് ടോക് താരത്തെ പോലിസ് വിളിച്ചു വരുത്തി
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സിനിമാ നിര്‍മാതാവിനെയും പോലിസ് ചോദ്യം ചെയ്യും. ഷംന കാസിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാതാവിനെ പോലിസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്നു തന്നെ ചോദ്യം ചെയ്യാനായി പോലിസ് ഇദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും.തട്ടിപ്പു സംഘം വീട്ടിലെത്തി മടങ്ങിയതിനു പിന്നാലെ ഈ നിര്‍മാതാവ് ഷംന കാസിമിന്റെ വീട്ടില്‍ എത്തിയിരുന്നു. ഷംന കാസിം വിളിച്ചിട്ടാണ് വന്നതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.തുടര്‍ന്ന് വീട്ടുകാര്‍ ഷംനയോട് ചോദിച്ചപ്പോള്‍ അത്തരത്തില്‍ താന്‍ ആരെയും വിളിച്ചിരുന്നില്ലെന്നാണ് ഷംന പറഞ്ഞത്.തുടര്‍ന്ന് ഇക്കാര്യം ഷംന പോലിസിനോട് പറയുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ദുരുഹതയുണ്ടോയെന്ന് അറിയുന്നതിനായി പോലിസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.അതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാസര്‍കോട് സ്വദേശിയായ ടിക് ടോക് താരത്തെയും മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ദുബായില്‍ ജോലി ചെയ്തിരുന്ന യാസിര്‍ എന്ന യുവാവിനെയാണ് പോലിസ് കൊച്ചിയില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നത്.പോലിസ് വിളിച്ചിട്ടാണ് താന്‍ എത്തിയതെന്നും തട്ടിപ്പുകേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യാസിര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ടിക് ടോക്കില്‍ അത്ര സജീവമല്ലായിരുന്നു. ദുബായില്‍ ആയിരുന്നപ്പോള്‍ ടൈം പാസിനായി ഉപയോഗിച്ചിരുന്നു.ദുബായില്‍ ജോലി ചെയ്തിരുന്ന താന്‍ നാലു മാസം മുമ്പാണ് നാട്ടില്‍ എത്തിയതെന്നും യാസിര്‍ പറഞ്ഞു. യാസിറിന്റെ മൊഴി പോലിസ് രേഖപെടുത്തുകയാണ്.

Next Story

RELATED STORIES

Share it