Kerala

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും:താരിഖ് അന്‍വര്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കും. രാജി സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായും സുധീരനുമായും ചര്‍ച്ച ചെയ്യും.കനയ്യ കുമാറിനേയേയും ജിഗ്‌നേഷ് മേവാനിയേയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരുടെ വരവ് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും:താരിഖ് അന്‍വര്‍
X

കൊച്ചി : സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജി സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായും സുധീരനുമായും ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കനയ്യ കുമാറിനേയേയും ജിഗ്‌നേഷ് മേവാനിയേയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരുടെ വരവ് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും.

ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് കാര്യമാക്കുന്നില്ലെന്നും എല്ലാ മുതിര്‍ന്ന നേതാക്കളെയും സഹകരിപ്പിച്ചായിരിക്കും സംസ്ഥാന കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുകയെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അധികാരമുള്ള പാര്‍ട്ടിയിലേക്ക് ചിലര്‍ കൂറുമാറുകയെന്നത് പലയിടത്തുമുണ്ട്. ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി ലക്ഷദ്വീപ് നേതാക്കളുമായി കൊച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it