- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിമണല്‍ ഖനനം: ആലപ്പാട്ടെ ജനകീയ സമരം 100ാം ദിനത്തിലേക്ക്; വെള്ളിയാഴ്ച കൂട്ട ഉപവാസം
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറാം ദിനം ആചരിക്കുന്ന വെള്ളിയാഴ്ച കൂട്ട ഉപവാസം അനുഷ്ടിക്കും. തുടര്‍സമരത്തിന്റെ കാര്യത്തിലും വെള്ളിയാഴ്ച തീരുമാനമുണ്ടാവും. പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 നവംബര്‍ ഒന്നിനാണ് ജനകീയ സമരസമിതി പ്രക്ഷോഭം തുടങ്ങിയത്.
കൊല്ലം: കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം ഫെബ്രുവരി എട്ടിന് 100 ദിവസം പിന്നിടും. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറാം ദിനം ആചരിക്കുന്ന വെള്ളിയാഴ്ച കൂട്ട ഉപവാസം അനുഷ്ടിക്കും. തുടര്‍സമരത്തിന്റെ കാര്യത്തിലും വെള്ളിയാഴ്ച തീരുമാനമുണ്ടാവും. പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 നവംബര്‍ ഒന്നിനാണ് ജനകീയ സമരസമിതി പ്രക്ഷോഭം തുടങ്ങിയത്. നാള്‍ക്കുനാള്‍ സമരത്തിന് പിന്തുണയേറി.സര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ സമരക്കാര്‍ തീരുമാനിച്ചത്.
സമരം 100 ദിവസം പിന്നിടുന്ന വെള്ളിയാഴ്ച നൂറുപേര്‍ ഉപവാസം അനുഷ്ടിക്കും. 14 ജില്ലകളില്‍നിന്നും സമരത്തിന് പിന്തുണയുമായെത്തുന്നവര്‍ ഖനനത്തിനെതിരേ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഒരോപിടി മണല്‍ നിക്ഷേപിക്കും. വരുംദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലപ്പാടെത്തും. എന്‍ഡോസള്‍ഫാന്‍ സമരത്തിന് ശേഷം സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി സമരത്തിന് പിന്തുണ അറിയിച്ച് ആലപ്പാടെത്തിയിരുന്നു. സമരത്തിന്റെ നൂറ്റി ഒന്നാം ദിനം ആലപ്പാട് പഞ്ചായത്തിലെ മുഴുവനാളുകളും ഒരുദിവസം ഉപവാസമനുഷ്ടിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.
അതേസമയം, ആലപ്പാട് സമരത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. ആലപ്പാട് ഖനനത്തെ അനുകൂലിച്ചും സമരത്തെ തള്ളിയും വ്യവസായമന്ത്രി ഇ പി ജയരാജന്‍ ചൊവ്വാഴ്ചയും രംഗത്തെത്തി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കവെയാണ് ആലപ്പാട് സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് സമവായശ്രമം മുന്നോട്ടുപോവാതിരുന്നതെന്നാണ് ജയരാജന്‍ ആരോപിച്ചത്. ആലപ്പാട് പ്രദേശവാസികളെ ഉപയോഗിച്ച് ചിലര്‍ കരിമണല്‍ കടത്തുകയാണ്. ഇത് തടഞ്ഞാല്‍ സമരം തീരും. സമരം സംസ്ഥാന താല്‍പര്യത്തിനെതിരാണ്. സീ വാഷിങ് മൂലമല്ല കരഭൂമി കുറയുന്നത്. ഖനനം മൂലം മല്‍സ്യസമ്പത്ത് കുറയുന്നുവെന്ന ആരോപണം ശരിയല്ലെന്നുമാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല് അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല് താരലേലം; സച്ചിന് ബേബി സണ്റൈസേഴ്സില്; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില് വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള് എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില് ഏകദിന സെവന്സ് ഫുട്ബോള് ടൂര്ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT