Kerala

റോഡുകളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി ;പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നോട്ടീസ്

എടത്തല ഗ്രാമ പഞ്ചായത്തംഗം റെജി പ്രകാശ് നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ രാജഗിരി വരെയും ആലുവ-മൂവാറ്റുപഴ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ പുക്കാട്ടുപടിവരെയും കൈയേറ്റങ്ങളുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു ഭൂമി കൈയേറിയതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ഇതു ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. 15 വര്‍ഷത്തിനിടെ ഇവിടെ 417 അപകടങ്ങളുണ്ടായി. 20 പേര്‍ അപകടങ്ങളില്‍ മരിച്ചു

റോഡുകളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി ;പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നോട്ടീസ്
X

കൊച്ചി: ആലുവ-മൂന്നാര്‍, ആലുവ-മൂവാറ്റുപുഴ റോഡുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. എടത്തല ഗ്രാമ പഞ്ചായത്തംഗം റെജി പ്രകാശ് നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ രാജഗിരി വരെയും ആലുവ-മൂവാറ്റുപഴ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ പുക്കാട്ടുപടിവരെയും കൈയേറ്റങ്ങളുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഇരുവശവും താല്‍ക്കാലികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഭൂമി കൈയേറിയതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു.

ഇതു ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. 15 വര്‍ഷത്തിനിടെ ഇവിടെ 417 അപകടങ്ങളുണ്ടായി. 20 പേര്‍ അപകടങ്ങളില്‍ മരിച്ചു. 275 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അധികൃതര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ ദിനംപ്രതി കൈയേറ്റം കൂടിവരികയാണെന്ന് ഹരജിയില്‍ പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ട്രാഫിക് പോലിസ് എടത്തല, കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്ന് അടയാളപ്പെടുത്തി നല്‍കാന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആലുവ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയതിലും നടപടിയുണ്ടായില്ല. ഇരു റോഡുകളിലെയും കൈയേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ട് ഫലമുണ്ടായില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it