Kerala

നിയമസഭാസമ്മേളനം നാളെ മുതല്‍: നിരവധി നിയമ നിർമാണങ്ങൾ പരിഗണനയില്‍

പീഡന പരാതി ഒതുക്കാൻ ഇടപെട്ടതിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്

നിയമസഭാസമ്മേളനം നാളെ മുതല്‍: നിരവധി നിയമ നിർമാണങ്ങൾ പരിഗണനയില്‍
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും. ആ​ഗസ്ത് 18 വരെയാണ് സഭ സമ്മേളിക്കുക. നിരവധി നിയമ നിർമ്മാണങ്ങൾ നിയമസഭയുടെ പരിഗണനയിൽ വരും. നേരത്തെ പാസാക്കിയ 43 സുപ്രധാന ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പാസാക്കേണ്ടതുണ്ട്. മുൻപ് നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകളും അവയുടെ വിവിധ ഘട്ടങ്ങളും പ്രസിദ്ധീകരിക്കാനുള്ള 43 ബില്ലുകളും സഭ കാലയളവിൽ പരിഗണിക്കും.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ ജനജീവിതത്തെ താറുമാറാക്കിയ ഘട്ടത്തിൽ നിരവധി പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും രണ്ടാം സമ്മേളനം സാക്ഷ്യംവഹിക്കും.

അതേസമയം പീഡന പരാതി ഒതുക്കാൻ ഇടപെട്ടതിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വനം മന്ത്രിയായി നാളെ നിയമസഭയിൽ ശശീന്ദ്രൻ ഉണ്ടാകരുതെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ശശീന്ദ്രനെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it