Kerala

ബ്രഹ്മപുരം മാലിന്യ സംസ്‌കരണം : അധികൃതരുടേത് ഗുരുതര വീഴ്ചയെന്ന് എസ്ഡിപിഐ

ദേശീയ ഹരിത ട്രൈബൂണല്‍ (എന്‍ജിടി ) ന്റെ ശക്തമായ വിമര്‍ശനം അധികൃതര്‍ക്ക് നേരെ ഉണ്ടായിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണം : അധികൃതരുടേത് ഗുരുതര വീഴ്ചയെന്ന് എസ്ഡിപിഐ
X

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ദിനം പ്രതി എത്തുന്ന മാലിന്യം സംസ്‌കരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടാകുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍.ദേശീയ ഹരിത ട്രൈബൂണല്‍ (എന്‍ജിടി ) ന്റെ ശക്തമായ വിമര്‍ശനം അധികൃതര്‍ക്ക് നേരെ ഉണ്ടായിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പൊതു ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ മാലിന്യം ബ്രഹ്മപുരം പ്ലാന്റില്‍ കുന്നുകൂടികൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇടക്കിടെ വന്‍ തീ പിടിത്തത്തിനും കാരണമാകുന്നു.

നേരത്തെ മാലിന്യ സംസ്‌കരണത്തിലെ അപാകത മൂലം കൊച്ചി കോര്‍പറേഷന് ഗ്രീന്‍ ട്രൈബൂണല്‍ ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.കൊച്ചി കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണത്തില്‍ വന്‍ പരാജയമാണെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന വിദേശ മലയാളിയുടെ സംരംഭത്തെ കുത്തക കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചത് വിവാദമായിരുന്നു. പൊതുജനാരോഗ്യത്തിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും കോര്‍പറേഷന്‍ അധികൃതരും സര്‍ക്കാരും കാണിക്കുന്ന അലംഭാവം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it