Kerala

സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ്: പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുന്നു- ഖാദര്‍ അറഫ

സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ്: പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുന്നു- ഖാദര്‍ അറഫ
X

കാസര്‍കോട്: പൗരത്വ നിയമവിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെയും സമരക്കാരെയും കബളിപ്പിച്ച് സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് എസ് ഡിപിഐ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ. തങ്ങളുടെ ജയില്‍വാസം ഡല്‍ഹി അടക്കം രാജ്യത്തെ വിവിധ ജയിലുകളിലുള്ള പൗരത്വഭേദഗതി വിരുദ്ധ സമരക്കാര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റിലായി ജയില്‍ വാസത്തിന് ശേഷം ജാമ്യം കിട്ടിയ നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ നന്ദി പറയുകയായിരുന്നു അദ്ദേഹം. കൊവിഡ് കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം പാസാക്കുമെന്ന് പറയുന്ന മോദിയും അമിത്ഷായും രാജ്യത്തെ കുരുതിക്കളമാക്കാനുള്ള പുറപ്പാടിലാണ്.


എന്നാല്‍, പൗരത്വപ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി തെരുവിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ സെക്രട്ടറി സി എ സവാദ്, സകരിയ്യ കുന്നില്‍, മുബാറക് കടമ്പാര്‍ സംസാരിച്ചു. ജയില്‍മോചിതരായ നേതാക്കളെ ടൗണില്‍ ആനയിച്ചാണ് സ്വീകരിച്ചത്‌

Next Story

RELATED STORIES

Share it