Kerala

വർഗീയ പ്രസംഗം: പി എസ് ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ കേസ്

ഐപിസി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിങ്ങളെ ആക്ഷേപിച്ച് വർഗീയമായി പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു

വർഗീയ പ്രസംഗം: പി എസ് ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ കേസ്
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. ഐപിസി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിങ്ങളെ ആക്ഷേപിച്ച് വർഗീയമായി പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

ഇതുകൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷനും പിള്ളക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ പോലിസ് ഓഫീസർമാർ ഈ സംഭവത്തിൽ കേസ് എടുത്ത നടപടി ക്രമങ്ങളെ സംബന്ധിച്ച് 22ന് ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കും.

പരാതിക്കാരനായ വി ശിവൻകുട്ടിയുടെ മൊഴി ആറ്റിങ്ങൽ സിഐ ഇന്ന് രേഖപ്പെടുത്തി. 14ന് ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്കും വി ശിവൻകുട്ടി പരാതി നൽകിയിരുന്നു. ശക്തമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി പോലിസിനോട് വിശദീകരണം തേടിയിരുന്നു.

Next Story

RELATED STORIES

Share it