- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാതി വിവേചനമെന്ന്; തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മുന്‍ അധ്യാപികയുടെ സമരം 40 ദിനം പിന്നിട്ടു; കണ്ണു തുറക്കാതെ അധികൃതര്‍
കോളജിലെ മുന്‍ താല്‍ക്കാലിക ഭരതനാട്യം ഗസ്റ്റ് അധ്യാപികയായിരുന്ന സി ബി ഹേമലതയ്ക്ക് അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അധ്യാപികയായി തുടരാനാകാതെ കോളജില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.ഇത് ചോദ്യം ചെയ്തുകൊണ്ട് നടപടികളുമായി മുന്നോട്ടുപൊയെങ്കിലും തീരുമാനമാകാതിരുന്നതിനെ തുടര്‍ന്നാണ് സമരമുറയുമായി രംഗത്തിറങ്ങിയിരിക്കുന്നത്
കൊച്ചി: ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരേ തൃപ്പൂണിത്തുറ ആര്എല്വികോളജിലെ മുന്‍ അധ്യാപികയായിരുന്ന ഹേമലതയുടെ സമരം 40 ദിവസത്തിലധികം പിന്നിട്ടു. ആര് എല്‍ വി കോളജിനു മുന്നില്‍ നടത്തിയിരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തൃപ്പൂണുത്തുറ സ്റ്റാച്യു ജംഗ്ഷനിലേക്ക് മാറ്റി.ആര്‍എല്‍വി.കോളജിലെ മുന്‍ താല്‍ക്കാലിക ഭരതനാട്യം ഗസ്റ്റ് അധ്യാപികയായിരുന്ന സി ബി ഹേമലതയ്ക്ക് അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അധ്യാപികയായി തുടരാനാകാതെ കോളജില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.
ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള നടപടികളുമായി മുന്നോട്ടു പോയെങ്കിലും തീരുമാനമാകാതെ വന്നതോടെയാണ് സമരമുറയുമായി ഹേമലഥ രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 18 ന് തുടങ്ങിയ സമരം 40 ദിവസം പിന്നിട്ടു.ചെറായി തൃക്കടാപ്പള്ളിയില് സഹോദരഭവനത്തിനടുത്താണ് ഹേമലതയുടെ വീട്. പിന്നാക്ക സമുദായ വിഭാഗത്തിലായിരുന്നു ജനനം.ആര്‍എല്‍വി കോളജില്‍ അധ്യാപികയായിരുന്ന കാലത്ത് അക്കമ്പനി ആര്‍ട്ടിസ്റ്റ് വിഭാഗത്തിലെ അധ്യാപകനായിരുന്ന വകുപ്പുമേധാവി ജാതീയമായി വിവേചനം കാണിച്ചതായാണ് ഹേമലതയുടെ പരാതി.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചില വിദ്യാര്‍ഥികളും നേരിട്ടതായും അവര്പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും, എംഎല്‍എ.ക്കും, പോലിസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് അനിശ്ചിതകാല സമരവുമായി ഇറങ്ങിയിരിക്കുന്നത്.ആര്എല്വികോളജിലെ ജാതിവിവേചനം അവസാനിപ്പിക്കുക, തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന ഡയറക്ടറേറ്റ് നിലപാട് തിരുത്തുക, , പട്ടികജാതി പട്ടികവര്‍ഗകമ്മീഷന്‍ ഉത്തരവ് നടപ്പാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്.ഹേമലതയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലിന്റെ നേതൃത്വത്തില്‍ എസ്ഡിപി ഐ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു
ഇടത്, വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളം ദലിതരുടേത് കൂടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.ദലിതയായത് മൂലം കോളജില്‍ നിന്നും അന്യായമായി പുറത്താക്കിയതിനെതിരേ നാല്പത് ദിവസമായി കോളജിന് മുമ്പില്‍ സമരം നടത്തുന്ന ഹേമലത എന്ന ഈ അധ്യാപികയുടെ സമരം കാണാത്ത കേരളം സവര്ണരുടേതാണെന്നും
നീതിക്ക് വേണ്ടി സമരം നടത്തുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളം അധ:സ്ഥിതരുടേതും പാര്ശ്വവല്കൃതരുടേതും കൂടിയാണ്.ഹേമലത നീതിക്ക് വേണ്ടി നടത്തുന്ന സമരം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നീതിക്ക് വേണ്ടി കാംപസുകളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തടവറകളിലക്കെുന്ന മോദി സമീപനമാണ് കേരളത്തിലും നടക്കുന്നത്. യു പിയിലും മറ്റും പീഡനമനുഭവിക്കുന്ന ദലിത് സമൂഹത്തെ കുറിച്ച് കവലകളില്‍ പ്രസംഗിക്കുന്ന ഇടതുപക്ഷ പുരോഗമന വാദികളുടെ വികൃതമായ കപടമുഖം പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ വ്യക്തമാവുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ്, മണ്ഡലം സെക്രട്ടറി സുധീര്‍ യൂസഫ്, മണ്ഡലം ജോ. സെക്രട്ടറി സിദ്ധീഖ് പി എ, പ്രിന്‍സ്, സിബിന്, അന്‍സാര്‍, അന്‍സില്‍, അക്ബര്‍, ഉസ്മാന് എന്നിവരും തുളസീധരന്‍ പള്ളിക്കലിനൊപ്പമുണ്ടായിരുന്നു.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT