- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിന്‍ വരുന്നതിന് തടസവുമില്ല; എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി
ക്വാറന്റൈന്‍ വീട്ടിലാകാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യം ഉണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ ട്രെയിനില്‍ വരുന്നവരുടെ വിവരം മുന്‍കൂട്ടി ലഭിക്കണം.

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്‌നമില്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്തുകൊണ്ട് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വേ സ്‌റ്റേഷനല്‍ തന്നെ പരിശോധിച്ച് ക്വാറന്റൈനിലേക്ക് അയക്കുകയാണ്.
ക്വാറന്റൈന്‍ വീട്ടിലാകാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യം ഉണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ ട്രെയിനില്‍ വരുന്നവരുടെ വിവരം മുന്‍കൂട്ടി ലഭിക്കണം.
മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചു. എന്നാല്‍ കേരളത്തിന് വിവരം ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗം തടയുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളെ തകിടം മറിക്കുന്നതാണിത്. ഈ വിഷയം കേന്ദ്രത്തെ അറിയിച്ചു. എന്നാലതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാല്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കും. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈയില്‍ നിന്നുള്ളവരും വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ രോഗം പടരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ അവിടെ തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പര്‍ക്കം പാടില്ല. ഇതുറപ്പ് വരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ ഫലസ്തീന്...
4 April 2025 3:30 PM GMTഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍: കൃഷ്ണന്...
4 April 2025 1:00 PM GMTആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തും; മുനമ്പം വിഷയത്തില്‍...
4 April 2025 10:39 AM GMTഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍...
4 April 2025 10:14 AM GMTയുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു
4 April 2025 10:04 AM GMTഎമ്പുരാന് സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
4 April 2025 8:00 AM GMT