Kerala

പ്രശാന്തനെതിരായ പരാതി: ടി എന്‍ എ ഖാദറില്‍ നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുത്തു

പ്രശാന്തനെതിരായ പരാതി: ടി എന്‍ എ ഖാദറില്‍ നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുത്തു
X

ശ്രീകണ്ഠപുരം: എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയ പെട്രോള്‍ പമ്പ് എന്‍ ഒ സി വിവാദത്തില്‍ പ്രശാന്തനെതിരായി അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന പരാതിയില്‍ ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദറില്‍ നിന്ന് വിജലന്‍സ് സംഘം മൊഴിയെടുത്തു.കോഴിക്കോട് നിന്നെത്തിയ പ്രത്യേക വിജിലന്‍സ് സംഘമാണ് കണ്ണൂര്‍ ഓഫീസില്‍ വെച്ച് മൊഴിയെടുത്തത്.

വിവാദ സ്ഥലം ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായി പഞ്ചായത്തിലാണ്. യാത്രയയപ്പ് യോഗത്തില്‍ വെച്ച് പി പി ദിവ്യയുടെ അപവാദ പ്രസംഗത്തെത്തുടര്‍ന്ന് എ ഡി എം ആത്മഹത്യ ചെയ്തതിന് പിന്നാലെ താന്‍ എ ഡി എമ്മിന് കൈക്കൂലി നല്‍കിയതായി ടി വി പ്രശാന്തന്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കി എന്ന് പറയുന്ന കത്തും പ്രചരിച്ചു. കൈക്കൂലി നല്‍കിയതായി സ്വയം സമ്മതിച്ച സാഹചര്യത്തില്‍ പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കാട്ടിയാണ് ഖാദര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ ഈ വിഷയത്തിലെ എല്ലാ ദുരൂഹതയും നീങ്ങും. കൈക്കൂലി നല്‍കിയിട്ടില്ലെന്ന് തെളിഞ്ഞാല്‍ പ്രശാന്തന്റെ പേരിലും ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ടി എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it