Kerala

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ കണ്ടെയ്മന്‍മെന്റ് സോണുകള്‍:

കുന്നംകുളം നഗരസഭ ഡിവിഷന്‍ 30 (കളരിപറമ്പിന്റെ എതിര്‍വശത്തുളള വഴിയും ശിവപുരി റോഡും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (വീട്ടു നമ്പര്‍ 565 മുതല്‍ 573 വരെയുളള ഭാഗങ്ങള്‍), ശ്രീനാരായണപുരം വാര്‍ഡ് 8, 9, കടവല്ലൂര്‍ വാര്‍ഡ് 7 (പൊറവൂര്‍ അമ്പലം റോഡ് മുതല്‍ കൊത്തളളികുന്ന് പളളിവരെയുളള ഭാഗം), വാര്‍ഡ് 8 (ഒറ്റപിലാവ് ജംഗ്ഷന്‍ മുതല്‍ നവജ്യോതി അങ്കണവാടി റോഡ് വരെ), വലപ്പാട് വാര്‍ഡ് 8 (മുരിയാന്‍ തോട് മദ്രസ്സ്‌യ്ക്ക് പടിഞ്ഞാറും മുത്തേടത്ത് അമ്പലത്തിന്റെ കിഴക്കും), പാണഞ്ചേരി വാര്‍ഡ് 23 (ചാത്തന്‍കുളം മൂല മുതല്‍ ജീവന്‍ജ്യോതി സ്‌കൂള്‍ വരെ), കൊടകര വാര്‍ഡ് 18 (കടുവെട്ടി അശോകന്‍ വീട് മുതല്‍ സ്‌കൂള്‍ വഴി കൂളത്തൂര്‍ വഴി വരെയും പാലക്കുഴി പാടം വരെയും), വാര്‍ഡ് 19, കാടുകുറ്റി വാര്‍ഡ് 14, ചാഴൂര്‍ വാര്‍ഡ് 10, കടപ്പുറം വാര്‍ഡ് 9.

ഒഴിവാക്കിയ കണ്ടെയ്ന്റമെന്റ് പ്രദേശങ്ങള്‍:

പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (സബ് സെന്റര്‍ മുതല്‍ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ), മറ്റത്തൂര്‍ വാര്‍ഡ് 2, അടാട്ട് വാര്‍ഡ് 3 (ചിറ്റിലപ്പിളളി മരകമ്പനി റോഡ്, നീലമ്പിളളി ഫഌറ്റ് വഴി അവസാനിക്കുന്നതുവരെയുളള ഭാഗം ഒഴികെ), (ചിറ്റിലപ്പിളളി ഹെല്‍ത്ത് സെന്റര്‍ വഴിയിലെ മിലന്‍ എഞ്ചിനീയിറിങ് വര്‍ക്‌സ് ലൈന്‍ ഒഴികെയുളള ഭാഗം), വാര്‍ഡ് 12 (പാരിക്കാട് കോളനി വഴി നാലുംകൂടിയുളള ജംഗ്ഷന്‍ വരെയുളള ഭാഗം ഒഴികെ), വാര്‍ഡ് 10 (അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുളള ഭാഗം), 4, 5, 9, 11, 16 വാര്‍ഡുകള്‍, താന്ന്യം വാര്‍ഡ് 1, വെങ്കിടങ്ങ് വാര്‍ഡ് 8, 9, 11, 12, പരിയാരം വാര്‍ഡ് 8, കൊടുങ്ങല്ലൂര്‍ നഗരസഭ ഡിവിഷന്‍ 1, 2.

Next Story

RELATED STORIES

Share it