- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19: എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 140 പേര്‍ മാത്രം; ഇന്ന് ലഭിച്ച 18 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 3 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 36 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്
കൊച്ചി; കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളില്‍ നിരീക്ഷത്തിലുള്ളവരുടെ എണ്ണം 140 ആയി കുറഞ്ഞു.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 3 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 36 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 140 ആയി. ഇതില്‍ 35 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 105 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 4 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 4 പേരെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് 2 പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളും, സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 14 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 5 പേരാണുള്ളത്. ഇതില്‍ 2 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.
കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രികളിലായി 7 പേരും നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 38 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 18 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 53 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 21 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 7 കപ്പലുകളിലെ 194 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല
RELATED STORIES
വൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMT