- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ വ്യക്തമാക്കുന്ന നോട്ടീസ് ബോര്‍ഡ് മുന്‍വശത്തായി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം. അനാവശ്യസ്പര്‍ശനം ഒഴിവാക്കണം.
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങള്‍ ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ വ്യക്തമാക്കുന്ന നോട്ടീസ് ബോര്‍ഡ് മുന്‍വശത്തായി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം. അനാവശ്യസ്പര്‍ശനം ഒഴിവാക്കണം. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കണം. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം.
10 വയസ്സിന് താഴെയുളള കുട്ടികളും 60 വയസ്സിന് മുകളില്‍ പ്രായമുളളവരും ദൂര്‍ബലരും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നോട്ടീസ് ബോര്‍ഡിലുണ്ടാവണം. ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം. പ്രവേശനകവാടത്തിനടുത്ത് തന്നെ കൈ ശുചിയാക്കുന്നതിനുള്ള സംവിധാനമൊരുക്കണം. തിരക്കൊഴിവാക്കാന്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ക്യൂ സംവിധാനം അല്ലെങ്കില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് നടപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് കണ്ണാടി /സുതാര്യമായ ഫൈബര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക.
വായു സഞ്ചാരം ഉറപ്പാക്കണം. എസി ഉപയോഗിക്കുന്നെങ്കില്‍ മണിക്കൂറില്‍ ആറ് എയര്‍ കറന്റ് എക്സേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും മുറിക്കുളളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിലും അന്തരീക്ഷാര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആയും നിലനിര്‍ത്തുന്ന വിധത്തിലും പ്രവര്‍ത്തിപ്പിക്കണം. ശുചിമുറി, അടുക്കള എന്നിവയിലുളള എക്സ്ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിക്കണം. തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുളള ജീവനക്കാര്‍ ജോലിയില്‍നിന്നും വിട്ടുനില്‍ക്കണം. ജീവനക്കാര്‍ക്ക് രോാഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിങ് നടത്തുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പുവരുത്തണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം.
രോഗലക്ഷണങ്ങളുളളവര്‍ക്ക് ദിശയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടാം. കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്ന വാതില്‍പടികള്‍, കൗണ്ടറുകള്‍, മേശകള്‍, കസേരകളുടെ കൈപ്പിടികള്‍ തുടങ്ങിയവ ഒരുശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കില്‍ 30 ഗ്രാം ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കണം. പണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ഉമിനീര്‍ ഉപയാഗിച്ച് വിരലുകള്‍ നനച്ച് പണമെണ്ണരുത്. ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോല്‍സാഹിപ്പിക്കണം. ലിഫ്റ്റുകള്‍ പരമാവധി ഒഴിവാക്കുക. കുടിവൈളളം, ചായ, കാപ്പി തുടങ്ങിയ പാനീയം വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ കപ്പുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ...
18 Dec 2024 5:41 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMT