Kerala

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി.

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം;    കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍
X

കുന്നംകുളം(തൃശൂര്‍): ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന ഒമ്പത് പേരെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു.പള്ളി ഇമാമുള്‍പടടേയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പിന്‍വാതിലിലൂടെ പള്ളിയിലെത്തി നമസ്‌കാരം നടത്തുകയായിരുന്നു. ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി. ചിലര്‍ ഓടി രക്ഷപെട്ടതായി പോലിസ് പറഞ്ഞു.

അതേസമയം, ലോക്ക് ഡൗണ്‍ ഇളവുകളില്‍ മസ്ജിദുകളേയും പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിച്ച് നമസ്‌കാരം നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഇമാംസ് കൗണ്‍സില്‍ അടക്കമുള്ള സംഘടനകളുടെ ആവശ്യം.

Next Story

RELATED STORIES

Share it