Kerala

കോവിഡ് 19: പാചക വാതക ലഭ്യതയില്‍ പരിഭ്രാന്തി വേണ്ട ;എമര്‍ജന്‍സി നമ്പര്‍ 1906-ല്‍ വിളിക്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ഇന്ത്യന്‍ ഓയിലിന്റെ എല്ലാ റിഫൈനറികളിലും ക്രൂഡ് ഓയില്‍ സംസ്്കരണം 25 മുതല്‍ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉള്ള ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് ഉണ്ടാകാവുന്ന വര്‍ധിത ആവശ്യം കണക്കിലെടുത്തു ഇന്ത്യന്‍ ഓയിലിന്റെ ബള്‍ക്ക് സ്റ്റോറേജുകളില്‍ മതിയായ ശേഖരം നടത്തിയിട്ടുണ്ട്.പെട്രോ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ കുറവ് ഉണ്ടായെങ്കിലും പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വര്‍ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍ പി ജി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എല്‍ പി ജി റീഫില്‍ വിതരണവും ക്രമീകരിച്ചിട്ടുണ്ട്

കോവിഡ് 19: പാചക വാതക ലഭ്യതയില്‍ പരിഭ്രാന്തി വേണ്ട ;എമര്‍ജന്‍സി നമ്പര്‍ 1906-ല്‍ വിളിക്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
X

കൊച്ചി: കോവിഡ് 19ന്റെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം പാചക വാതക ലഭ്യതയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്‍ പി ജി യഥാസമയം ലഭിക്കാനുള്ള സംവിധാനവും സുസജ്ജമാണ്. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.പെട്രോളിയം ഉല്‍പന്നങ്ങളായ പെട്രോള്‍, ഡീസല്‍, ഫ്യുവല്‍ ഓയില്‍, ബിറ്റുമിന്‍ എന്നിവയുടെ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ കാര്യത്തിലും ആവശ്യകതയില്‍ വന്‍ ഇടിവ് ഉണ്ടായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

ഈ സ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയിലിന്റെ എല്ലാ റിഫൈനറികളിലും ക്രൂഡ് ഓയില്‍ സംസ്‌കരണം 25 മുതല്‍ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉള്ള ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് ഉണ്ടാകാവുന്ന വര്‍ധിത ആവശ്യം കണക്കിലെടുത്തു ഇന്ത്യന്‍ ഓയിലിന്റെ ബള്‍ക്ക് സ്റ്റോറേജുകളില്‍ മതിയായ ശേഖരം നടത്തിയിട്ടുണ്ട്.പെട്രോ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ കുറവ് ഉണ്ടായെങ്കിലും പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വര്‍ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍ പി ജി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എല്‍ പി ജി റീഫില്‍ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. പാചക വാതക സിലിണ്ടറുകള്‍ സുലഭമായതിനാല്‍ എല്‍ പി ജി ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല.കമ്പനി വക പെട്രോള്‍ പമ്പുകളില്‍ നാമമാത്രമായ ജീവനക്കാരാണ് ഉള്ളത്. അവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍, സേവനദാതാക്കള്‍, കോണ്‍ട്രാക്ട് ജീവനക്കാര്‍, പെട്രോള്‍ പമ്പ് ഡീലര്‍മാര്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി ബോയ്സ് എന്നിവരുടെയെല്ലാം ആരോഗ്യ സുരക്ഷാ വിഷയങ്ങളില്‍ കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.ടാങ്ക്- ട്രക്ക് നീക്കത്തിന്റെ കാര്യത്തിലും എല്‍ പി ജി വിതരണത്തിന്റെ കാര്യത്തിലും ഐ ഒ സി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ ഐ ഒ സി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it