Kerala

കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഹാര്‍ ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പോലിസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം.

കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍
X
കോഴിക്കോട്: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാര്‍ ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ക്വിക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കും. റവന്യൂ, പൊലിസ്, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികള്‍ ടീമിലുണ്ടാവും.

ഹാര്‍ ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പോലിസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യു.ആര്‍.ടികള്‍ നിശ്ചയിക്കും. ഇതനുസരിച്ച് പോലിസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകള്‍ തിരികെ പോകുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Next Story

RELATED STORIES

Share it