- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ്; 489 സമ്പര്‍ക്കരോഗികള്‍, 906 പേര്‍ക്ക് രോഗമുക്തി
രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശത്തുനിന്ന് എത്തിയതും ശേഷിക്കുന്ന 10 പേര് അന്തര്സംസ്ഥാനങ്ങളില്നിന്നെത്തിയവരുമാണ്.
മലപ്പുറം: ജില്ലയില്‍ ഇന്ന് 540 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഇതില്‍ 489 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 35 പേര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശത്തുനിന്ന് എത്തിയതും ശേഷിക്കുന്ന 10 പേര് അന്തര്സംസ്ഥാനങ്ങളില്നിന്നെത്തിയവരുമാണ്. 906 പേരാണ് ഇന്ന് വിദഗ്ധചികില്‍സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 49,871 പേരാണ് ജില്ലയിലിതുവരെ കൊവിഡ് വിമുക്തരായി ചികില്സാകേന്ദ്രങ്ങളില്നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.
നിരീക്ഷണത്തില്‍ 71,115 പേര്
71,115 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,593 പേര് വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 624 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 311 പേരും 217 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 281 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യജാഗ്രതയില്‍ വീഴ്ച പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
മലപ്പുറം ജില്ലയില്‍ രോഗവ്യാപന സാധ്യത സജീവമായി നിലനില്ക്കുമ്പോള് ആരോഗ്യജാഗ്രത പാലിക്കുന്നതില്‍ യാതൊരു വീഴ്ചയുമുണ്ടാവരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗബാധിതരാവുന്നവരുടെ പ്രതിദിന എണ്ണം കുറയുന്നത് അശ്വാസകരമാണ്. അതിനൊപ്പംതന്നെ വൈറസ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് എല്ലാവരും തിരിച്ചറിയണം. നിലവിലെ സാഹചര്യത്തില്‍ പൊതുസമ്പര്ക്കത്തിലേര്പ്പെടുന്നവര് കൂടുതല്‍ ശ്രദ്ധചെലുത്തണം.
നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 70 വയസ്സുകാരന്റെ സമ്പാദ്യം മുഴുവന്‍...
15 Nov 2024 11:25 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്ക് ഇനി ബിര്‍സ മുണ്ട ചൗക്ക്; പേരു...
15 Nov 2024 11:11 AM GMT18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം...
15 Nov 2024 8:39 AM GMTഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
15 Nov 2024 7:35 AM GMTമൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം
15 Nov 2024 6:47 AM GMT