Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് ; 125 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഒമ്പതു പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.തൃക്കാക്കര,പള്ളുരുത്തി,മട്ടാഞ്ചേരി,വടവുകോട് മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

എറണാകുളം ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് ; 125 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 125 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.കൂവപ്പടി സ്വദേശി,കര്‍ണാടകത്തില്‍ നിന്നെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍,ചേരാനെല്ലൂര്‍ സ്വദേശിനി,നിലവില്‍ എളംകുന്നപുഴയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി,ചെല്ലാനം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴി ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഒമ്പതു പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.തൃക്കാക്കര,പള്ളുരുത്തി,മട്ടാഞ്ചേരി,വടവുകോട് മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

തൃക്കാക്കരയില്‍ 23 പേര്‍ക്കും,പള്ളുരുത്തിയില്‍ ഒമ്പതു പേര്‍ക്കും,മട്ടാഞ്ചേരിയില്‍ 11 പേര്‍ക്കും, വടവുകോട് ഏഴു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. വടവുകോട് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. കുമ്പളങ്ങിയില്‍ അഞ്ചു പേര്‍ക്കും കാലടിയില്‍ നാലു പേര്‍ക്കും തൃപ്പൂണിത്തുറ, തേവര, മൂക്കന്നൂര്‍ മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും അങ്കമാലി തുറവൂര്‍,കതൃക്കടവ്,കളമശ്ശേരി, പനമ്പിള്ളി നഗര്‍,പൈങ്ങോട്ടൂര്‍,ഫോര്‍ട്ട് കൊച്ചി,മുടക്കുഴ മേഖലകളില്‍ രണ്ടു പേര്‍ക്കും വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ രണ്ടു തിരുവനന്തപുരം സ്വദേശിനികള്‍ക്കും ഇന്ന് എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

നിലവില്‍ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന രായമംഗലം സ്വദേശിനി,നോര്‍ത്ത് പറവൂര്‍ സ്വദേശിനി ,പോത്താനിക്കാട് സ്വദേശിനി,വടുതല സ്വദേശിനി,പായിപ്ര സ്വദേശി,പള്ളിപ്പുറം സ്വദേശിനി,ഞാറക്കല്‍ സ്വദേശിനി,മുളവുകാട് സ്വദേശിനി,വാഴക്കുളം സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനിയായ ആശാ പ്രവര്‍ത്തക ,തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ കൂവപ്പടി സ്വദേശി,അയ്യപ്പന്‍കാവ് സ്വദേശി,എറണാകുളം സ്വദേശി,ഐക്കാരനാട് സ്വദേശിനി,കുന്നുകര സ്വദേശിനി,ഇടക്കൊച്ചി സ്വദേശി,ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന മലപ്പുറം സ്വദേശി,ഇടുക്കി സ്വദേശി,എടത്തല സ്വദേശി,എളംകുളം സ്വദേശി,എളമക്കര സ്വദേശി,കടവന്ത്ര സ്വദേശി,തിരുവാങ്കുളത്തു താമസിക്കുന്ന സി .ഐ .എസ് .എഫ് ഉദ്യോഗസ്ഥന്‍ ഹരിയാന സ്വദേശി,പള്ളിപ്പുറം സ്വദേശിനി,പാലാരിവട്ടം സ്വദേശിനി,പോത്താനിക്കാട് സ്വദേശിനി,മാലിപ്പുറം സ്വദേശിനി,മുളവുകാട്‌സ്വദേശി,വടുതല സ്വദേശി,വെങ്ങോല സ്വദേശിനി,ശ്രീമൂലനഗരം സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് പേര്‍ 184 രോഗ മുക്തി നേടി. അതില്‍ 177 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് 5 പേര്‍ മറ്റുജില്ലക്കാരനുമാണ്.ഇന്ന് 1256 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1080 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18987 ആണ്. ഇതില്‍ 16572 പേര്‍ വീടുകളിലും 103 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2312 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 208 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 165 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2437 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 711 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 796 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 865 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1432 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it