- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ് ; 184 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ്. ഒരു സ്വകാര്യ ആശുപത്രിയിലെ 24 ജീവനക്കാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ എട്ടു പേര്‍ ഒഡീഷ സ്വദേശികളായ ജീവനക്കാരാണ്.കുമ്പളങ്ങി,നെല്ലിക്കുഴി,കളമശ്ശേരി, കോതമംഗലം,മട്ടാഞ്ചേരി,രായമംഗലം മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.184 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 23 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ 14 പേര്‍ ഒഡീഷയില്‍ നിന്ന് എത്തിയവരും ഏഴു പേര്‍ തമിഴ്‌നാടില്‍ നിന്ന് എത്തിയവരും ആണ്. മറ്റു മുന്നു പേരില്‍ ഒരാള്‍ ഒമാനില്‍ നിന്നും എത്തിയ മൂത്തകുന്നം സ്വദേശിയും ബാക്കി രണ്ടു പേരില്‍ ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ കടവന്ത്ര സ്വദേശിനിയും മറ്റൊരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ കടവന്ത്ര സ്വദേശിനിയുമാണ്. സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ്. ഒരു സ്വകാര്യ ആശുപത്രിയിലെ 24 ജീവനക്കാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ എട്ടു പേര്‍ ഒഡീഷ സ്വദേശികളായ ജീവനക്കാരാണ്.കുമ്പളങ്ങി,നെല്ലിക്കുഴി,കളമശ്ശേരി, കോതമംഗലം,മട്ടാഞ്ചേരി,രായമംഗലം മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.
നെല്ലിക്കുഴിയില്‍ 11 പേര്‍ക്കും കളമശ്ശേരിയിലും മട്ടാഞ്ചേരിയിലും പത്തു പേര്‍ക്ക് വീതവും കുമ്പളങ്ങിയില്‍ 16 പേര്‍ക്കും,കോതമംഗലത്ത് എട്ടു പേര്‍ക്കും രായമംഗലത്ത് ഏഴു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. കടുങ്ങല്ലൂര്‍,ഞാറയ്ക്കല്‍,കാലടി,പള്ളുരുത്തി,ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ നാലു പേര്‍ക്ക് വീതവും മാറാടി,തൃപ്പൂണിത്തുറ,ചേന്ദമംഗലം, കോട്ടപ്പടി മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും എളങ്കുന്നപ്പുഴ,കുമ്പളങ്ങി,ഏലൂര്‍,അങ്കമാലി , ആമ്പല്ലൂര്‍,ആലുവ ,കവളങ്ങാട്, കുട്ടമ്പുഴ,ചിറ്റാറ്റുകര,വെങ്ങോല,തമ്മനം,തൃക്കാക്കര, വടവുകോട് പുത്തന്‍കുരിശ് മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇടപ്പിള്ളി സ്വദേശിനി,ആരക്കുഴ സ്വദേശിനി ,എറണാകുളത്തു ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശി,എറണാകുളത്തു ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശി,എറണാകുളത്തെ സ്വകാര്യ കോളേജിലെ ജീവനക്കാരനായ വയനാട് സ്വദേശി,എറണാകുളത്ത് ജോലി ചെയുന്ന കോഴിക്കോട് സ്വദേശി,ഏരൂര്‍ സ്വദേശി,ഒക്കല്‍ സ്വദേശി,ഒറീസ സ്വദേശി,കടവന്ത്ര സ്വദേശിനി,കലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി,കൂത്താട്ടുകുളം സ്വദേശിനി,കൂവപ്പടി സ്വദേശിനി,ചോറ്റാനിക്കര സ്വദേശിനി,തമിഴ്‌നാട് സ്വദേശി,തിരുവാങ്കുളം സ്വദേശിനി,തേവര സ്വദേശിനി,പായിപ്ര സ്വദേശിനി,പാലാരിവട്ടം സ്വദേശി,മഴുവന്നൂര്‍ സ്വദേശിനി,മുളവുകാട് സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശിനി,സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ പഞ്ചാബ് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കവളങ്ങാട് സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആയ മലപ്പുറം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ തൃക്കാക്കര സ്വദേശിനി,വേങ്ങൂര്‍ സ്വദേശിനിയായ ആശ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കോട്ടയം സ്വദേശിനി,എറണാകുളം സ്വദേശി ,കിഴക്കമ്പലം സ്വദേശിനി,കുന്നത്തുനാട് സ്വദേശി,കൂത്താട്ടുകുളം സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശിനി,തമിഴ് നാട് സ്വദേശി,കരുമാലൂര്‍ സ്വദേശിനി,പിറവം സ്വദേശിനി,വടുതല സ്വദേശി,ശ്രീമൂലനഗരം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 155 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 141 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 4 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 7 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 819 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1266 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16345 ആണ്. ഇതില്‍ 13954 പേര്‍ വീടുകളിലും, 125 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 194 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളുലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 188 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 2078 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1436 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1505 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 568 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1826 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
ദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTറേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ...
11 Jan 2025 3:11 PM GMT