Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ്

585 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ്
X

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 585 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

രായമംഗലം -31,ഒക്കല്‍-28,കവളങ്ങാട്-25,ഐക്കാരനാട്-22,ചെങ്ങമനാട്-19,വടക്കേക്കര-19,നെടുമ്പാശ്ശേരി- 18,കറുകുറ്റി- 16,തൃപ്പൂണിത്തുറ-16,പള്ളുരുത്തി-16,കടുങ്ങല്ലൂര്‍-14,മുളന്തുരുത്തി-14,പല്ലാരിമംഗലം- 13,പാലാരിവട്ടം -13,വാരപ്പെട്ടി-13,ശ്രീമൂലനഗരം- 13,ആമ്പല്ലൂര്‍-12,പാറക്കടവ്- 12,വടവുകോട്- 12,എളംകുന്നപ്പുഴ - 11,കിഴക്കമ്പലം -11,നായരമ്പലം-11,പെരുമ്പാവൂര്‍-11,കളമശ്ശേരി-10,മഞ്ഞപ്ര - 10,വാഴക്കുളം-10,എടവനക്കാട്- 9,കടവന്ത്ര -9,കലൂര്‍-9,കൂത്താട്ടുകുളം - 9,തൃക്കാക്കര-9,ഇലഞ്ഞി-8,എടത്തല-8,കൂവപ്പടി-8,ഫോര്‍ട്ട് കൊച്ചി- 8,മുളവുകാട് -8,വരാപ്പുഴ-8,വെങ്ങോല-8,കാഞ്ഞൂര്‍ - 7,കോതമംഗലം-7,ചെല്ലാനം -7,പള്ളിപ്പുറം- 7,ആലങ്ങാട്-6,ആലുവ -6,കുമ്പളം- 6,പായിപ്ര- 6,മൂക്കന്നൂര്‍-6,അങ്കമാലി-5,ഇടക്കൊച്ചി- 5,ഉദയംപേരൂര്‍- 5,എടക്കാട്ടുവയല്‍- 5,കീഴ്മാട് -5,ചിറ്റാറ്റുകര - 5,ഞാറക്കല്‍-5,തേവര- 5,പിറവം -5,മഴുവന്നൂര്‍- 5,ഇതര സംസ്ഥാന തൊഴിലാളി -5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതു കൂടാതം ഇന്ന് ഏലൂര്‍, കല്ലൂര്‍ക്കാട് കുമ്പളങ്ങി,കുഴിപ്പള്ളി,തിരുമാറാടി ,തിരുവാണിയൂര്‍, നെല്ലിക്കുഴി, പുത്തന്‍വേലിക്കര , മട്ടാഞ്ചേരി , മരട് , മലയാറ്റൂര്‍ നീലീശ്വരം , മുടക്കുഴ , അയ്യപ്പന്‍കാവ് , എറണാകുളം സൗത്ത്, എളമക്കര, കടമക്കുടി , കുന്നുകര, കോട്ടുവള്ളി , ചൂര്‍ണ്ണിക്കര , പോത്താനിക്കാട്, അയ്യമ്പുഴ , ആവോലി, കരുമാലൂര്‍, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തുറവൂര്‍ ,തോപ്പുംപടി , പനമ്പള്ളി നഗര്‍ , പോണേക്കര , മഞ്ഞള്ളൂര്‍ , മാറാടി, മുണ്ടംവേലി , മൂവാറ്റുപുഴ, വൈറ്റില , അശമന്നൂര്‍ , ഇടപ്പള്ളി , കാലടി, കുന്നത്തുനാട്, ചേന്ദമംഗലം , നോര്‍ത്തുപറവൂര്‍, പച്ചാളം, പിണ്ടിമന, പെരുമ്പടപ്പ് , പൈങ്ങോട്ടൂര്‍ , വടുതല , വെണ്ണല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 443 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2301 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3772 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26205 ആണ്. ഇതില്‍ 25349 പേര്‍ വീടുകളിലും 18 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 86 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 8242 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 107,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -19,പി വി എസ്- 51,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി -21,സ്വകാര്യ ആശുപത്രികള്‍ - 505,എഫ് എല്‍ റ്റി സികള്‍ - 473,എസ് എല്‍ റ്റി സി കള്‍-81,വീടുകള്‍- 6232 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5329 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it