Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 907 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.41 %

884 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ മൂന്നു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 907 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.41 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 907 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 884 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ മൂന്നു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ചേന്ദമംഗലം 35,തൃക്കാക്കര 33,ചിറ്റാറ്റുകര 32,ഉദയംപേരൂര്‍ 28,പാറക്കടവ് 23,മഴുവന്നൂര്‍ 23,നോര്‍ത്തുപറവൂര്‍ 21,ഞാറക്കല്‍ 18,തൃപ്പൂണിത്തുറ 18,പിറവം 18,കളമശ്ശേരി 17,കീഴ്മാട് 17,കോതമംഗലം 17,നെടുമ്പാശ്ശേരി 17

,പള്ളിപ്പുറം 17,തുറവൂര്‍ 16,പുത്തന്‍വേലിക്കര 16,ഒക്കല്‍ 15,കലൂര്‍ 15,കുന്നത്തുനാട് 15,കിഴക്കമ്പലം 14,

ചേരാനല്ലൂര്‍ 13,അങ്കമാലി 12,രാമമംഗലം 12,വൈറ്റില 12,ഇടപ്പള്ളി 11,കുഴിപ്പള്ളി 11,കോട്ടുവള്ളി 11,എടത്തല 10,

ഏലൂര്‍ 10,ഫോര്‍ട്ട് കൊച്ചി 10,മൂവാറ്റുപുഴ 10,ആവോലി 9,തിരുമാറാടി 9,പാലാരിവട്ടം 9,വടക്കേക്കര 9,വാഴക്കുളം 9,ആമ്പല്ലൂര്‍ 8,ആലുവ 8,ഐക്കാരനാട് 8,കല്ലൂര്‍ക്കാട് 8,കൂത്താട്ടുകുളം 8,ചൂര്‍ണ്ണിക്കര 8,രായമംഗലം 8,വാരപ്പെട്ടി 8

,എറണാകുളം നോര്‍ത്ത് 7,എളംകുന്നപ്പുഴ 7,കാലടി 7,പെരുമ്പാവൂര്‍ 7,കവളങ്ങാട് 6,കോട്ടപ്പടി 6,പള്ളുരുത്തി 6,

പാമ്പാകുട 6,മഞ്ഞള്ളൂര്‍ 6,വാളകം 6,വെങ്ങോല 6,ഇലഞ്ഞി 5,ഏഴിക്കര 5,കടവന്ത്ര 5,ചോറ്റാനിക്കര 5,തമ്മനം 5,തിരുവാണിയൂര്‍ 5,നായരമ്പലം 5,നെല്ലിക്കുഴി 5,മരട് 5,മാറാടി 5,വടവുകോട് 5,വടുതല 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആരക്കുഴ, ആലങ്ങാട്, കറുകുറ്റി, കുട്ടമ്പുഴ, തോപ്പുംപടി, പാലക്കുഴ, മുളന്തുരുത്തി, മുളവുകാട്,

വരാപ്പുഴ, ശ്രീമൂലനഗരം, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കുമ്പളം, കൂവപ്പടി, ചെങ്ങമനാട്, തേവര,

പായിപ്ര, അയ്യമ്പുഴ, അശമന്നൂര്‍, ആയവന, എടക്കാട്ടുവയല്‍, എടവനക്കാട്, എളംകുളം, എളമക്കര,

കടമക്കുടി, കരുമാലൂര്‍, കരുവേലിപ്പടി, കാഞ്ഞൂര്‍, കുമ്പളങ്ങി, പിണ്ടിമന, പോണേക്കര, പോത്താനിക്കാട്,

മൂക്കന്നൂര്‍, ഇടക്കൊച്ചി, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പച്ചാളം, പൂണിത്തുറ, പൂതൃക്ക, മഞ്ഞപ്ര, മട്ടാഞ്ചേരി,

മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വെണ്ണലഎന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 772 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1615 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1932 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34562 ആണ്. 8449 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12235 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it