Kerala

കൊവിഡ്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്ത് അതിഥി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. ആസാമീസ് , ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താം. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9072303275, 9072303276

കൊവിഡ്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്ത് അതിഥി കണ്‍ട്രോള്‍ റൂം ആരംഭിച്ചു
X

കൊച്ചി: എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ, കൊവിഡ് സംബന്ധമായ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തില്‍ അതിഥി കണ്‍ട്രോള്‍ റൂം കലക്ട്രേറ്റില്‍ തുടങ്ങി. കൊവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളികളെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് വിളിച്ച് ഡോക്ടറുടെ സേവനം ആവശ്യമുള്ളവരെയും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെയും അതിനുള്ള സൗകര്യം ഒരുക്കുന്നതിനായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്.

കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാവുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. ആസാമീസ് , ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താം.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9072303275, 9072303276.ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയില്‍ ലേബര്‍ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മാരായ ജയപ്രകാശ്, ടി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദശിച്ചു. തൊഴിലാളികള്‍ക്ക് കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 45 വയസിനു മുകളിലുള്ളവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it