Kerala

കൊവിഡ്: കോണ്‍ടാക്ട് ട്രേസിങ്ങിനായി പോലിസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐപിഎസ് ഓഫിസര്‍മാര്‍ക്ക്

കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരുസ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല.

കൊവിഡ്: കോണ്‍ടാക്ട് ട്രേസിങ്ങിനായി പോലിസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐപിഎസ് ഓഫിസര്‍മാര്‍ക്ക്
X

തിരുവനന്തപുരം: കൊവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്ട് ട്രേസിങ്ങിനായി എല്ലാ പോലിസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂന്നുപോലിസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പോലിസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരുസ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി- മല്‍സ്യമാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാന്റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തും. നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

ഡിഐജി പി പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ (തിരുവനന്തപുരം റൂറല്‍), ഐജി ഹര്‍ഷിത അത്തലൂരി (കൊല്ലം സിറ്റി), ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ (ആലപ്പുഴ), ഡിഐജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡിഐജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡിഐജി എസ് സുരേന്ദ്രന്‍ (മലപ്പുറം), ഐജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറല്‍), ഡിഐജി കെ സേതുരാമന്‍ (കാസര്‍ഗോഡ്). കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ ഇതിന്റെ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it