Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് അനാസ്ഥ : എസ് ഡി പി ഐ

ആയിരത്തോളം പേര്‍ രോഗികളായതില്‍ പകുതിയിലധികം പേര്‍ക്കും കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് രോഗം ബാധിച്ചത്.ജില്ലയില്‍ രൂപപ്പെട്ട കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ വേണ്ടത്ര ജാഗ്രത അധികൃതര്‍ കാണിക്കുന്നില്ലെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് അനാസ്ഥ : എസ് ഡി പി ഐ
X

കൊച്ചി : എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി.ആയിരത്തോളം പേര്‍ രോഗികളായതില്‍ പകുതിയിലധികം പേര്‍ക്കും കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് രോഗം ബാധിച്ചത്.ജില്ലയില്‍ രൂപപ്പെട്ട കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ വേണ്ടത്ര ജാഗ്രത അധികൃതര്‍ കാണിക്കുന്നില്ല. സാമൂഹ്യ വ്യാപന ഭീഷണി നിലനില്‍ക്കുമ്പോഴും പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കാത്തത് ആശങ്കാജനകമാണ്. ഇന്നലെ ജില്ലയില്‍ 364 സാമ്പിളുകള്‍ മാത്രമാണ് പരിശോധനക്കയച്ചത്.തൊണ്ണൂറ് ശതമാനവും സമ്പര്‍ക്ക രോഗികളുള്ള ചെല്ലാനം, ആലുവ, കീഴ്മാട് എന്നീ കോവിഡ് ക്ലസ്റ്ററുകളില്‍ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിയാണുള്ളതെന്നും ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് ഇപ്പോള്‍ ഒരുക്കുന്ന ചികില്‍സാ സൗകര്യം ശരാശരി ജനറല്‍ ആശുപത്രി നിലവാരത്തേക്കാള്‍ താഴെയാണ്.പല ചികില്‍സാ ഇടങ്ങളിലും എല്ലാവര്‍ക്കും കോമണ്‍ ടോയ്‌ലറ്റ് ആണുള്ളത്. കിടക്കാനുള്ള സൗകര്യം ആവശ്യത്തിനില്ല.ചില കേന്ദ്രങ്ങള്‍ അഭയാര്‍ഥി ക്യാംപുകളെ അനുസ്മരിപ്പിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭിക്കേണ്ട പ്രത്യേക പരിഗണന ഇവിടങ്ങളില്‍ ലഭിക്കുന്നില്ല. ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും രോഗികള്‍ക്ക് പരാതിയുണ്ട്.ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്പര്‍ക്കം വഴി ഉണ്ടാകുന്ന കേസുകള്‍ ട്രേസ് ചെയ്യുന്നതില്‍ ഗൗരവം കുറഞ്ഞിട്ടുണ്ട്. അത് പല സ്ഥലങ്ങളിലും സാഹചര്യം ഗുരുതരമാക്കുന്നുണ്ട്.

മാത്രമല്ല നേരത്തെ 24 മണിക്കൂര്‍ കൊണ്ട് ലഭിച്ചിരുന്ന കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇപ്പോള്‍ ദിവസങ്ങളോളം വൈകുന്നു. ഇത് പരിഹരിക്കാനുള്ള അടിയന്തര ഇടപെടല്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും നടത്തണമെന്നും ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പട്ടു.വ്യാപനം തീവ്ര ഘട്ടത്തിലേക്ക് തിരിഞ്ഞ ഈ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപെടുത്തുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കരുത്. എസ് ഡി പി ഐ വോളണ്ടിയര്‍മാരെ സേവനത്തിനു വിട്ടു നല്‍കാന്‍ ഏതു സമയത്തും പാര്‍ടി തയ്യാറാണ്. പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന ആദ്യ ഘട്ട ചികില്‍സാ കേന്ദ്രത്തിനു വേണ്ട സേവനം നല്‍കാന്‍ എസ് ഡി പി ഐ നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it