Kerala

മൂന്നുപേര്‍ക്ക് കൂടി കൊവിഡ്; കോട്ടയം ജില്ലയില്‍ ചികില്‍സയിലുള്ളത് 111 പേര്‍

ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.

മൂന്നുപേര്‍ക്ക് കൂടി കൊവിഡ്; കോട്ടയം ജില്ലയില്‍ ചികില്‍സയിലുള്ളത് 111 പേര്‍
X

കോട്ടയം: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

1. മസ്‌കത്തില്‍നിന്നും ജൂണ്‍ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി(43). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

2. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 24ന് വിമാനത്തിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റൈനിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൈക സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

3. ചെന്നൈയില്‍നിന്നും ജൂണ്‍ 15ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(38).

മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി(19) രോഗമുക്തയായി. ഇതുവരെ ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it