Kerala

പൊതുസ്ഥലങ്ങളിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​: ഡി​ജി​പി

ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പൊതുസ്ഥലങ്ങളിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​: ഡി​ജി​പി
X

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊതുസ്ഥലങ്ങളിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. നാളെ മുതൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡിജിപി വ്യ​ക്ത​മാ​ക്കി.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും പി​ഴ ചു​മ​ത്തു​ക​. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ന് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും. ​മാ​സ്ക് ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം ന​ട​ത്തുമെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. അതേസമയം വയനാട്ടിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.

Next Story

RELATED STORIES

Share it