Kerala

മരടില്‍ സുപ്രിംകോടതി വിധി നടപ്പാക്കണം; ഫ്‌ളാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം

മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷികപ്രശ്‌നവുമുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ അവസ്ഥ മനസ്സിലാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യും.

മരടില്‍ സുപ്രിംകോടതി വിധി നടപ്പാക്കണം; ഫ്‌ളാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം
X

കോട്ടയം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷികപ്രശ്‌നവുമുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ അവസ്ഥ മനസ്സിലാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യും.

സംഭവത്തില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളാണു കുറ്റക്കാര്‍. അവരെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ കൂട്ടുനില്‍ക്കില്ല. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്, ജനവിധിയെ വിലകുറച്ചുകാണരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. വഴിയില്‍ നില്‍ക്കുന്ന ആര്‍ക്കും കയറിവരാവുന്ന മുന്നണിയല്ല എല്‍ഡിഎഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും.

ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധിയില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി ഭരണകക്ഷിയില്‍പ്പെട്ട സിപിഎമ്മും പ്രതിപക്ഷവും അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഎം നേതാവ് പി കെ ശ്രീമതി ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. അതേസമയം, സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ഒരു പ്രമുഖപാര്‍ട്ടി ആവശ്യപ്പെടുന്നത് ആദ്യമാണ്.

Next Story

RELATED STORIES

Share it