Kerala

സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെന്ന് സിപിഎം

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​ത്. വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ന്നോ​ട്ട് പോ​കണമെന്നും യോഗം തീരുമാനിച്ചു.

സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെന്ന് സിപിഎം
X

​തി​രു​വ​ന​ന്ത​പു​രം: അഴിമതിയുടെ പേരിൽ ആഭ്യന്തര വകുപ്പിനേയും ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ​യേയും പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തുന്ന സി​എ​ജി റി​പ്പോ​ർ​ട്ടിൽ നിലപാട് വ്യക്തമാക്കി സി​പി​എം. നിലവിൽ ഉയർന്നുവന്നിട്ടുള്ള വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​ത്. വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ന്നോ​ട്ട് പോ​കണമെന്നും യോഗം തീരുമാനിച്ചു. കു​പ്ര​ച​ര​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രിടാനും സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു.

ഇന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റും തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന സ​മി​തി​യുമാണ് ചേരുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും വിവാദവിഷയങ്ങൾ നേതൃയോഗങ്ങളിൽ ചർച്ചയാകും. കഴിഞ്ഞ മാസം കേരളത്തിൽ നടന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിങ് യോഗത്തിൽ നടക്കും. ഗവർണ്ണർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു വരുമെന്നാണ് വിലയിരുത്തൽ. പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷം നടക്കുന്ന ആദ്യയോഗമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും മനുഷ്യമഹാശൃംഖലയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗം വിലയിരുത്തും.

Next Story

RELATED STORIES

Share it