Kerala

സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ചത് പ്രതിഷേധാർഹമെന്ന് വി എം സുധീരൻ

ജനങ്ങളെ കുടിപ്പിച്ചേ മതിയാകൂ എന്ന പിടിവാശിയോടെ പുതിയ ബാറുകൾ അനുവദിക്കുന്നത് കടുത്ത ജനദ്രോഹമാണ്. സമൂഹത്തോട് ചെയ്യുന്ന മഹാപാതകവുമാണ്.

സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ചത് പ്രതിഷേധാർഹമെന്ന് വി എം സുധീരൻ
X

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 8 ബാറുകൾ അനുവദിച്ച സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ ഭാഗമായി മദ്യശാലകൾ സമ്പൂർണ്ണമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

ഇതേത്തുടർന്ന് മദ്യത്തിന്റെ ഉപയോഗത്തിൽനിന്നും മദ്യാസക്തർ വ്യാപകമായി പിന്മാറിയിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ഇത് ഗുണപരമായ ഒരു മാറ്റങ്ങളിലേയ്ക്കാണ് കേരളത്തെ എത്തിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ മദ്യവിപത്തിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ കഴിയുന്ന രീതിയിൽ നിലവിലുള്ള മദ്യനയം തന്നെ അടിമുടി പൊഴിച്ചെഴുതുകയാണ് വേണ്ടത്. അതിനു ശ്രമിക്കുന്നതിനുപകരം ജനങ്ങളെ കുടിപ്പിച്ചേ മതിയാകൂ എന്ന പിടിവാശിയോടെ പുതിയ ബാറുകൾ അനുവദിക്കുന്നത് കടുത്ത ജനദ്രോഹമാണ്. സമൂഹത്തോട് ചെയ്യുന്ന മഹാപാതകവുമാണ്.

അതുകൊണ്ട് ഇപ്പോൾ അനുവദിച്ച എല്ലാ ബാറുകളുടെയും ലൈസൻസുകൾ ഉടനടി റദ്ദാക്കണം. മേലിൽ ബാറുകളുൾപ്പെടെയുള്ള മദ്യശാലകൾ അനുവദിക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it