Kerala

ജില്ലാ പാരാലിംപിക് അത്‌ലറ്റിക് സെലക്്ഷന്‍ ട്രയല്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ജില്ലാ പാരാലിംപിക് അത്‌ലറ്റിക് സെലക്്ഷന്‍ ട്രയല്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
X

കണ്ണൂര്‍: ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 14 നു പാലക്കാട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാമത് കേരള സ്‌റ്റേറ്റ് പാരാലിംപിക് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു ജില്ലാ മല്‍സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാ സെലക്ഷന്‍ ട്രയല്‍ തുടങ്ങി. മല്‍സര വിഭാഗങ്ങള്‍: 100, 200, 400, 800, 1500, ഷോട്ട്പുട്ട്, ജാവലിന്‍ ഡിസ്‌ക്, ലോങ് ജംപ്. ഓര്‍ത്തോപീഡിക്, ബ്ലൈന്‍ഡ്, പാരാപ്ലിജിക്ക്, ഡാര്‍ഫ്, സെറിബ്രല്‍ പാള്‍സി, മെന്റലി റിട്ടാട് എന്നീ വിഭാഗങ്ങളിലുള്ള ഉള്ള 40 ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള മല്‍സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫോമിനോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അതാത് ജില്ലയിലെ ഗ്രൗണ്ടിലെത്തണം. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണു മല്‍സരം.

ജില്ലാ ചാംപ്യന്‍ഷിപ്പിലോ, ജില്ലാ സെലക്്ഷന്‍ ട്രയിലിലോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വര്‍ക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പിനും പിന്നീട് മാര്‍ച്ച് 26 മുതല്‍ 30 വരെ മൈസൂരില്‍ നടക്കുന്ന ദേശീയ പാരാലിംപിക് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനും പങ്കെടുക്കാമെന്നും ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് എ എം കിഷോര്‍ അറിയിച്ചു.

ജില്ലാ സെലക്ഷന്‍ ട്രയിലിന്റെ സ്ഥലവും തിയ്യതിയും ബന്ധപ്പെടേണ്ട നമ്പറുകളും:

കാസര്‍കോട്, കണ്ണൂര്‍-കണ്ണൂര്‍ കാഞ്ഞിരോട് കെഎംജെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട്-08.03.2020-കെ അനീസ്: 7736100316

കോഴിക്കോട്, വയനാട്-കോഴിക്കോട് കൊയിലാണ്ടി സ്‌റ്റേഡിയം ഗ്രൗണ്ട്-10.03.2020-കെ അബ്ദുല്‍ മുനീര്‍ ഫോണ്‍: 9961823945

മലപ്പുറം-കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ട്-11.03.2020-പി ഹാറുദ്ദീന്‍: 9809561457

പാലക്കാട്, തൃശൂര്‍-തൃശൂര്‍ തോപ്പ് സ്‌റ്റേഡിയം ഗ്രൗണ്ട്-11.03.20200-എം എസ് സനോജ്: 9961300178

എറണാകുളം-മഹാരാജാസ് കോളജ് ഗ്രൗണ്ട്-09.03.2020-നിഖില്‍ പി അജയന്‍: 9747820407

കോട്ടയം, ഇടുക്കി, പത്തനംതിട്ട-ചങ്ങനാശ്ശേരി മുനിസിപ്പല്‍ സ്‌റ്റേഡിയം-08.03.2020-എ സനീഷ്: 8089982021

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം-കൊല്ലം-10.03.2020-ബി ബാഷ: 9061727291




Next Story

RELATED STORIES

Share it