Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്:അന്വേഷണ റിപോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു

വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്കാണ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റിപോര്‍ട് സമര്‍പ്പിച്ചത്.രണ്ടു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി വിവാദത്തെക്കുറിച്ചും, വ്യാജരേഖാ കേസിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. റിപോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്:അന്വേഷണ റിപോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുകളിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന് കൈമാറി. വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്കാണ് റിപോര്‍ട് കൈമാറിയത്.ഇന്നലെ റോമില്‍ ഇറ്റാലിയന്‍ സമയം രാവിലെ 11 നു നടന്ന കൂടിക്കാഴ്ചയിലായിരുന്നു റിപോര്‍ട്ട് പൗരസ്ത്യ കാര്യാലയത്തിനു സമര്‍പ്പിച്ചത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി വിവാദത്തെക്കുറിച്ചും, വ്യാജരേഖാ കേസിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. റിപോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു. അതുവരെ റിപോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

ഭൂമി ഇടപാട് വിവാദമായതോടെ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളുടെ നേതൃത്വത്തില്‍ രൂപികരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) എന്ന സംഘടനയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധ സമരവുമായി പരസ്യമായി രംഗത്തു വന്നിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്നും മാറണമെന്നാവശ്യപ്പെട്ട വലിയ രീതിയുള്ള സമരത്തിനായിരുന്നു എഎംടി നേതൃത്വം നല്‍കിയത്്. ഇവര്‍ക്ക് പിന്തുണയുമായി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും രംഗത്തു വന്നതോടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്നും മാറ്റുകയും പകരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടതിനെ മാര്‍പാപ്പ നിയോഗിക്കുകയും ചെയ്തിരുന്നു. ഭൂമിയിടപാട് വിഷയത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്തി വത്തിക്കാന് നേരിട്ട് റിപോര്‍ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ റിപോര്‍ടാണ് ഇപ്പോള്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന് സമര്‍പ്പിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സാമ്പത്തിക കാര്യ ചുമതലയുണ്ടായിരുന്ന ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും മെയ് 22 ന് ഇവരോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇതേ ഭൂമിയിടപാട് വിഷയത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ.ജോഷി പുതുവ, സാജു വര്‍ഗീസ് എന്നിവരടക്കം 26 പേരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്

Next Story

RELATED STORIES

Share it