Kerala

കടല്‍ ക്ഷോഭം : ചെല്ലാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം :എസ് ഡി പി ഐ

കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതില്‍ ഇടതു വലതു സര്‍ക്കാറുകള്‍ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പറഞ്ഞു.കടലിനെ തടഞ്ഞു നിര്‍ത്താന്‍ പ്രാപ്തമായ നല്ല കടല്‍ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോര്‍ട്ട് കൊച്ചി മുതല്‍ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടല്‍ ഭിത്തി തകര്‍ന്നു കിടക്കുകയാണ്

കടല്‍ ക്ഷോഭം : ചെല്ലാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം :എസ് ഡി പി ഐ
X

കൊച്ചി : കൊവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങള്‍ക്ക് കടല്‍ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സര്‍ക്കാര്‍ വേഗത്തില്‍ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു. കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതില്‍ ഇടതു വലതു സര്‍ക്കാറുകള്‍ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കടലിനെ തടഞ്ഞു നിര്‍ത്താന്‍ പ്രാപ്തമായ നല്ല കടല്‍ ഭിത്തി പോലും ആ പ്രദേശത്തില്ല.

ഫോര്‍ട്ട് കൊച്ചി മുതല്‍ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടല്‍ ഭിത്തി തകര്‍ന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. കടല്‍ ക്ഷോഭം ഉണ്ടായാല്‍ തിരമാലകള്‍ വീടുകളില്‍ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകള്‍ അപകടം വരുത്താന്‍ സാധ്യത ഉള്ളത് കൊണ്ട് തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണെന്നും വി എം ഫൈസല്‍ ആരോപിച്ചു

.ചെല്ലാനം, കൊച്ചി,വൈപ്പിന്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്.ഈ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇപ്പോള്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഭയപ്പെട്ട ജനങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണ്.താല്‍ക്കാലിക പദ്ധതികള്‍ക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്നും എസ്ഡിപിഐ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it