Kerala

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികില്‍സാ കേന്ദ്രം

രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും. ഐസിയു, ഓക്‌സിജന്‍ സൗകര്യം ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികില്‍സാ കേന്ദ്രം
X

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികില്‍സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും. ഐസിയു, ഓക്‌സിജന്‍ സൗകര്യം ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.

നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. നിലവില്‍ മെഡിക്കല്‍ കോളജില്‍ എഴുപതോളം കൊവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്.ജില്ലയില്‍ കോവിഡ് കേസുകളുടെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഗോബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികില്‍സാകേന്ദ്രമായി ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it