Kerala

ഒളിവിൽ പോകും മുമ്പ് സ്വപ്ന സരിത്തിന്റെ വീട് സന്ദർശിച്ചതായി അഭിഭാഷകൻ

സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച് തെളിവുണ്ട്. അമ്പലമുക്കിൽ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത്. അവിടെ നിന്ന് പൂജപ്പുര എത്തുന്നതോടെയാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായത്.

ഒളിവിൽ പോകും മുമ്പ് സ്വപ്ന സരിത്തിന്റെ വീട് സന്ദർശിച്ചതായി അഭിഭാഷകൻ
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാംപ്രതി സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്ണൻനായർ. ബംഗളുരുവിലേക്ക് കടക്കും മുമ്പ് സ്വപ്ന കുടുംബവുമൊത്ത് സരിത്തിന്റെ വീട് സന്ദർശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കേസിൽ ആദ്യം പിടിയിലാകുന്നത് സരിത്താണ്. സരിത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്വപ്നയുടെ സന്ദർശനം. ഇതിനുശേഷമാണ് സ്വപ്ന തിരുവനന്തപുരം വിട്ടത്. സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച് തെളിവുണ്ട്. അമ്പലമുക്കിൽ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത്. അവിടെ നിന്ന് പൂജപ്പുര എത്തുന്നതോടെയാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായത്.

സ്വപ്ന വിളിച്ചതുപ്രകാരമാണ് അവർക്കൊപ്പം സരിത്തിന്റെ വീട്ടിൽ പോയത്. തന്നെ പാളയത്ത് നിന്നാണ് കൂട്ടിയത്. സ്വപ്നയ്ക്കൊപ്പം മകൾ, മകൻ, ഭർത്താവ് എന്നിവർ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴാണ് സരിത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയ കാര്യം അറിയുന്നത്. റെയ്ഡിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. വീടിന് അകത്തേക്ക് പോലും കയറാതെ അച്ഛനോടും അമ്മയോടും സംസാരിക്കുകയാണ് ഉണ്ടായത്. സരിത്തിന്റെ അമ്മ വികാരഭരിതയായി സ്വപ്നയെ വന്ന് കെട്ടിപ്പിടിച്ചു. മകനെ മടക്കിക്കൊണ്ടുവരുമെന്ന് സ്വപ്ന മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

Next Story

RELATED STORIES

Share it